ഇന്റർഫേസ് /വാർത്ത /Money / വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; 24-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; 24-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

പെട്രോൾ, ഡീസൽ വില

പെട്രോൾ, ഡീസൽ വില

ഇപ്പോഴും വില റെക്കോർഡ് നിലയിൽ തന്നെ തുടരുകയാണ്

  • Share this:

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധനവ്യാപാരികളുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്, രാജ്യത്ത് തുടർച്ചയായ 24-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഇപ്പോഴും വില റെക്കോർഡ് നിലയിൽ തന്നെ തുടരുകയാണ്.

അവസാന വർദ്ധനവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപയ്ക്ക് അടുത്ത് എത്തി. ന്യൂഡൽഹിയിലെ പെട്രോൾ വില 101.84 രൂപയായി ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) വിലവിവരക്കണക്കനുസരിച്ച് ഡീസൽ വില ലിറ്ററിന് 89.87 രൂപയായി.

മുംബൈയിൽ പെട്രോൾ വില മാറ്റമില്ലാതെ നിലനിൽക്കുന്നു. ലിറ്ററിന് 107.83 രൂപയാണ് വില. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ നഗരം മാറിയിരുന്നു. ഇവിടെ ഡീസൽ ലിറ്ററിന് 97.45 രൂപയ്ക്ക് വിൽക്കുന്നു.

കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോൾ, ഡീസൽ വില യഥാക്രമം 102.08, 93.02 എന്നിങ്ങനെയാണ്.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോൾ 102.49 രൂപയ്ക്കു ലഭ്യമാണ്. ഡീസൽ വില ലിറ്ററിന് 94.39 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

വാറ്റ്, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികൾ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്.

നിലവിലുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ നിർമ്മാണത്തിനും മറ്റ് വികസന ചെലവുകൾക്കുമായി വിഭവങ്ങൾ സൃഷ്ടിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ നിരക്കുകൾ കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി പങ്കജ് ചൗധരി ജൂലൈ 20 ന് ഒരു ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. മെയ് മാസത്തിൽ പെട്രോൾ വില ലിറ്ററിന് 3.83 രൂപയും ജൂണിൽ 4.58 രൂപയും ജൂലൈയിൽ 2.73 രൂപയും (ജൂലൈ 16 വരെ) വർദ്ധിച്ചതായി രാജ്യസഭയിൽ അറിയിച്ചു.

ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.16 രൂപയും 0.14 രൂപയും കുറച്ചു. ഡീസലിന്റെ ചില്ലറ വിൽപന വില മേയിൽ ലിറ്ററിന് 4.42 രൂപയും ജൂണിൽ 4.03 രൂപയും ജൂലൈയിൽ 0.69 രൂപയും (ജൂലൈ 16 വരെ) ഉയർന്നു.

ഇന്ത്യയുടെ എണ്ണ ഉപയോഗം 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ, ആഭ്യന്തര ഇന്ധനനിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയിൽ ആശ്രയിച്ചിരിക്കുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്‌നാട്, കേരള, ബീഹാർ, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലെയും നിരന്തരമായ വിലവർധന പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചു.

ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

Summary: Petrol and diesel prices remained the same at record-high levels for the 24th day in a row on August 10, according to a price notification by state-owned fuel retailers

First published:

Tags: Petrol price, Petrol Price Kerala, Petrol Price today