ഇന്റർഫേസ് /വാർത്ത /Money / Petrol Diesel Price| ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; വിലവർധനവില്ലാതെ 25 ദിനങ്ങള്‍

Petrol Diesel Price| ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; വിലവർധനവില്ലാതെ 25 ദിനങ്ങള്‍

petrol diesel price

petrol diesel price

മെയ് നാലിന് ഇന്ധന പ്രതിദിന വില വർധന പുനരാരംഭിച്ചതിന് ശേഷം തുടർച്ചയായി ഇത്രയും ദിവസം വില മാറ്റമില്ലാതെ തുടരുന്നത് ആദ്യമാണ്.

  • Share this:

ന്യഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ 25ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾവില 101.84 രൂപയായി തുടരുകയാണ്. ഡീസലിന് രാജ്യ തലസ്ഥാനത്ത് 89.87 രൂപയാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ്.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ വില യഥാക്രമം 102.08 രൂപ, 93.02 രൂപ, ഭോപ്പാലിൽ 110.20, 98.67 രൂപ എന്നിങ്ങനെയാണ് ഇന്ധന നിരക്ക്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് നാലു മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന ഇന്ധന വില വർധന പുനസ്ഥാപിച്ചത്.

വാറ്റ്, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികൾ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തും ഓരോ നഗരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്.

Also Read- അംബ്രി ഇൻകോ‍ർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാർ, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലെയും നിരന്തരമായ വിലവർധന പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചിട്ടുണ്ട്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

അടിസ്ഥാന സൗകര്യ നിർമാണത്തിനും മറ്റ് വികസന ചെലവുകൾക്കുമായി വിഭവങ്ങൾ സൃഷ്ടിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ നിരക്കുകൾ കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി പങ്കജ് ചൗധരി ജൂലൈ 20 ന് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു. മെയ് മാസത്തിൽ പെട്രോൾ വില ലിറ്ററിന് 3.83 രൂപയും ജൂണിൽ 4.58 രൂപയും ജൂലൈയിൽ 2.73 രൂപയും (ജൂലൈ 16 വരെ) വർധിച്ചതായും മന്ത്രി അറിയിച്ചു.

ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.16 രൂപയും 0.14 രൂപയും കുറച്ചു. ഡീസലിന്റെ ചില്ലറ വിൽപന വില മേയിൽ ലിറ്ററിന് 4.42 രൂപയും ജൂണിൽ 4.03 രൂപയും ജൂലൈയിൽ 0.69 രൂപയും (ജൂലൈ 16 വരെ) ഉയർന്നു. ഇന്ത്യ ആവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തന്നെ രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ആഭ്യന്തര ചില്ലറ വിൽപന വിലയെ ബാധിക്കുന്നു.

English Summary: Petrol prices remained unchanged in the country for the 25th day on Wednesday while diesel rates also did not go up. In Delhi, petrol prices remained at Rs 101.84 a litre while the rate of diesel was at Rs 89.87. In Mumbai, petrol can be bought at Rs 107.83 per litre and diesel costs Rs 97.45 for one litre.

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today