നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel prices| മാറ്റമില്ലാതെ എട്ടാം ദിനം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

  Petrol, diesel prices| മാറ്റമില്ലാതെ എട്ടാം ദിനം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

  തുടർച്ചയായ എട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: തുടർച്ചയായ എട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില(Petrol, diesel prices). ദീപാവലി ദിനത്തിൽ കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും രാജ്യത്തെ 20ലധികം സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി (VAT) കുറച്ചതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞിരുന്നു.

   ഇതോടെ, നവംബർ നാലിന് ഡൽഹിയിൽ പെട്രോൾ വില 103.97 രൂപയായും ഡീസൽ വില 86.67 രൂപയായും കുറഞ്ഞിരുന്നു. ഇന്നും ഇതേ വില തുടരുകയാണ്. 104.67 രൂപയും ഡീസൽ ലിറ്ററിന് 89.79 രൂപയുമാണ് കൊൽക്കത്തയിൽ ഇന്ധനവില.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയും ഡീസൽ ലിറ്ററിന് 91.43 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസൽ 94.14 രൂപയുമായി തുടരുന്നു.

   കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചതോടെ ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

   വാറ്റ് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച ആദ്യ ബിജെപി ഇതര സംസ്ഥാനമാണ് പഞ്ചാബ്. പുതിയ വില പഞ്ചാബിൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
   Also Read-Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?

   രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 103.97 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോള് - ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ
   Published by:Naseeba TC
   First published:
   )}