• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel price | മൂന്നാഴ്ചയിലേറെയായി മാറ്റമില്ലാതെ ഇന്ധനവില: ഇന്നത്തെ നിരക്കുകൾ

Petrol, Diesel price | മൂന്നാഴ്ചയിലേറെയായി മാറ്റമില്ലാതെ ഇന്ധനവില: ഇന്നത്തെ നിരക്കുകൾ

മെയ് 21നാണ് പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    രാജ്യത്ത് ഇന്ധനവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കേന്ദ്രസർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് രൂപയും കുറച്ചതിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21നാണ് പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറച്ചത്. ഡൽഹിയിലെ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 105.41 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇന്ന് 96.72 രൂപ നൽകും. അതേസമയം ദേശീയ തലസ്ഥാനത്ത് ഡീസൽ ചില്ലറ വിൽപന വില ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയാകും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ വില ലിറ്ററിന് 106.03 രൂപയും പശ്ചിമ ബംഗാളിലെ തലസ്ഥാന നഗരമായ ഒരു ലിറ്റർ ഡീസൽ 92.76 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയും ഡീസൽ വില 94.24 രൂപയുമാണ്.

    ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ കമ്പനികളാണ് പെട്രോൾ, ഡീസൽ വില ദിവസേന പരിഷ്ക്കരിക്കുന്നത്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും പോലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് വില പരിഷ്ക്കരിക്കുന്നത്. സംസ്ഥാന നികുതികളും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നിവയും കാരണം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു.

    കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയതിന് പിന്നാലെ പല സംസ്ഥാന സർക്കാരുകളും പ്രാദേശിക നികുതികൾ കുറച്ചു. ഒഡീഷ സർക്കാർ പെട്രോളിനും ഡീസലിനും യഥാക്രമം 2.23 രൂപയും 1.36 രൂപയും സംസ്ഥാനം ചുമത്തിയ നികുതിയിൽ ഇളവ് വരുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറച്ചതായി കേരള സർക്കാർ അറിയിച്ചു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു.

    അതേസമയം, ജൂൺ 15-ന് ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലകൾ പരിശോധിക്കുക:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52
    Published by:Anuraj GR
    First published: