HOME » NEWS » Money » PETROL DIESEL PRICES UNCHANGED KNOW THE PRICE TODAY

Petrol-Diesel Price | മാറ്റമില്ലാതെ പെട്രോൾ-ഡീസൽ വില; ഇന്നത്തെ വില അറിയാം

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്

News18 Malayalam | news18-malayalam
Updated: March 28, 2021, 9:05 AM IST
Petrol-Diesel Price | മാറ്റമില്ലാതെ പെട്രോൾ-ഡീസൽ വില; ഇന്നത്തെ വില അറിയാം
petrol disel fuel
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. എന്നാൽ, കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ കാര്യമായ വർദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്. ഡീസലിന് ലിറ്ററിന് 84.09 ആണ് വില. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിലയിൽ വ്യത്യാസമുണ്ട്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില തലസ്ഥാനമായ തിരുവനന്തപുരത്ത് ആണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.64 രൂപയും ഡീസലിന് 87.13 രൂപയുമാണ്.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്. 24 ദിവസത്തോളം ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വില നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിലയിൽ മാറ്റമില്ലായിരുന്നു.

ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത് എല്ലാദിവസവും രാവിലെ ആറു മണിക്കാണ് . 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് വില ഏതൊരാൾക്കും അതത് ദിവസത്തെ വില അറിയാനാകും. SMS "RSP <space>Dealer Code of Petrol Pump” എന്ന ഫോർമാറ്റിലാണ് എസ്.എം എസ് അയയ്ക്കേണ്ടത്. ഡീലർ കോഡ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. ഇന്ധനവില അവസാനമായി കൂട്ടിയത് ഫെബ്രുവരി 27ന് ആണ്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടർന്നതിനു ശേഷം നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞയാഴ്ച്ച രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ പെട്രോൾ വില 100.13 ആയിരുന്നു. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും.

Also Read- Gold Price Today | സ്വർണ്ണവില താഴേക്ക് തന്നെ; ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ധന വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായത് ഫെബ്രുവരി 27ന് ആയിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില.

അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ മാറ്റമുണ്ടായതിന്റെ ചുവടു പിടിച്ച് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ വേണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപയ്ക്കു മുകളിൽ എത്തിയിരുന്നു.
Published by: Anuraj GR
First published: March 28, 2021, 9:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories