നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ആശ്വാസം; ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  Petrol Diesel Price| ആശ്വാസം; ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  ഈ മാസം 13 ദിവസത്തിനിടെ 9 തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ ഇന്ന് മാറ്റമില്ല. ഞായറാഴ്ച പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 27 പൈസയും വർധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് എണ്ണ കമ്പനികൾ വില വർധന പുനരാരംഭിച്ചത്. 13 ദിവസത്തിനിടെ 9 തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്. പെട്രോളിന് 2.18 രൂപയും ഡീസലിന് 2.49 രൂപയുമാണ് കൂടിയത്.

   രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ഗംഗാനഗർ, ബൻസ്വാര എന്നീ നഗരങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന ഇന്ധന വില. മുംബൈയിൽ പെട്രോളിന് ലിറ്ററിന് 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ്.

   കഴിഞ്ഞ ആഴ്ച തുടർച്ചയായ 4 ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോർഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ ചെറിയ കുറവ് വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വിലയിൽ കുറവുണ്ടായി. അതിനുശേഷം 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് 4 മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

   ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടർന്നത്. ഈ കാലയളവിൽ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയുമാണ് എണ്ണ കമ്പനികൾ ആകെ കുറച്ചത്. 2014 ഒക്ടോബർ 19നാണ് വില നിർണയാവകാശം കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത്.

   Also Read- Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

   രാജ്യാന്തര എണ്ണവിലയും ഡോളർ - രൂപ വിനിമയ നിരക്കുകളും അടിസ്ഥാനപ്പെടുത്തിയാണ് എണ്ണ കമ്പനികൾ ഓരോ ദിവസവും ചില്ലറ വിൽപന വില പുതുക്കുന്നത്. ഒരുലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന് വിൽപന നികുതി അല്ലെങ്കിൽ വാറ്റ് ഇനത്തിൽ 19.55 രൂപ ലഭിക്കുന്നു. ഡീസലിന് കേന്ദ്ര എക്സൈസ് തീരുവ 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷൻ ചെലവിനത്തിലും പോകും.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 92.90 / 87.91
   എറണാകുളം- 92.78 / 87.80
   ഇടുക്കി - 94.01/ 88.96
   കണ്ണൂർ- 92.94 / 87.98
   കാസർഗോഡ് - 93.49/ 88.49
   കൊല്ലം - 93.62/ 88.59
   കോട്ടയം- 93.35/ 88.33
   കോഴിക്കോട്- 93.02 / 88.05
   മലപ്പുറം- 93.56 / 88.56
   പാലക്കാട്- 94.14/ 89.08
   പത്തനംതിട്ട- 93.58/ 88.55
   തൃശ്ശൂർ- 93.38/ 88.36
   തിരുവനന്തപുരം- 94.81/ 89.70
   വയനാട് - 94.04 / 88.95

   ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലി എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് ലോക്ക്ഡൗണിലേക്ക് പോയതോടെ എണ്ണ ആവശ്യകത കുറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ വർധനവിന് ശേഷം രാജ്യാന്തര വിപണിയിൽ ഇന്ന് എണ്ണ വിലയിൽ നേരിയ കുറവുണ്ടായി. ഇന്നലെ ബ്രെന്റ് ക്രൂഡോയില്‍ വില 1.66 സെന്റ് വർധിച്ച് ബാരലിന് 68.71 ഡോളറിനാണ് വ്യാപാരം നടത്തിയത്. എന്നാൽ ഇന്ന് ഇത് 68.64 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില 1.55 സെന്റ് വർധിച്ച് ബാരലിന് 65.37 ഡോളറായിരുന്നത് ഇന്ന് 65.34 ഡോളറായി കുറഞ്ഞു.
   Published by:Rajesh V
   First published:
   )}