HOME » NEWS » Money » PETROL DIESEL PRICES UNCHANGED ON MAY 19 CHECK LATEST RATES

Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസം വില കൂടിയത് 10 തവണ

രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധന വില ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 99.14 രൂപയാണ് ഇവിടെ. ഡീസലിന് 90.71 രൂപയും.

News18 Malayalam | news18-malayalam
Updated: May 19, 2021, 10:18 AM IST
Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസം വില കൂടിയത് 10 തവണ
petrol diesel price
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. ഈ മാസം ഇതുവരെ പത്ത് തവണയാണ് പെട്രോളിനും ഡീസലിനും വില വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.85 രൂപയാണ്. ഡീസലിന് 83.51 രൂപയും. ഡൽഹിയിൽ പെട്രോളിന് ഈ മാസം 2.45 രൂപയും ഡീസലിന് 2.78 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ്.

ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ രാജ്യാന്തര എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കി ഓരോ ദിവസവും രാവിലെ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധന വില ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 99.14 രൂപയാണ് ഇവിടെ. ഡീസലിന് 90.71 രൂപയും. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഒരു ലിറ്റർ പെട്രോളിന് 103.80 രൂപയാണ് ഗംഗാനഗറിൽ. ഡീസലിന് 96.30 രൂപയും. കേന്ദ്ര- സംസ്ഥാന നികുതികൾ, ചരക്കുകൂലി, പ്രാദേശിക നികുതി എന്നിവ അനുസരിച്ച് ഓരോ നഗരത്തിലും ഇന്ധന വിലയിൽ വ്യത്യാസമുണ്ടാകും.രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ബൻസ്വാര എന്നീ നഗരങ്ങളിലും പെട്രോൾ വില സെഞ്ചുറി പിന്നിട്ടു.

Also Read- ഇപി‌എഫ് നിയമങ്ങൾ‌: ജീവനക്കാരുടെ പിഎഫ് ബാലൻസും പലിശയും എങ്ങനെ കണക്കാക്കാം?

നേരത്തെ ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോർഡിലെത്തിയ ശേഷം തുടർന്നുള്ള 24 ദിവസം വില മാറ്റമില്ലാതെ തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വില നേരിയതോതിൽ എണ്ണ കമ്പനികൾ കുറച്ചു. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വിലയിൽ കുറവു വരുത്തി. ശേഷം 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് 4 മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കാലമായതിനാൽ ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടർന്നത്. ഈ കാലയളവിൽ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയുമാണ് ആകെ കുറച്ചത്. 2014 ഒക്ടോബർ 19നാണ് വില നിർണയാവകാശം കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 92.96 / 88.02
എറണാകുളം- 93.05 / 88.10
ഇടുക്കി - 94.29/ 89.27
കണ്ണൂർ- 93.31 / 88.37
കാസർഗോഡ് - 94.40/ 89.39
കൊല്ലം - 93.86/ 88.87
കോട്ടയം- 93.21/ 88.25
കോഴിക്കോട്- 93.61 / 88.65
മലപ്പുറം- 93.61/ 88.66
പാലക്കാട്- 93.90/ 88.90
പത്തനംതിട്ട- 94.18/ 89.16
തൃശ്ശൂർ- 93.32/ 88.36
തിരുവനന്തപുരം- 94.83/ 89.77
വയനാട് - 94.28 / 89.22

അതേസമയം, രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില ബാരലിന് 1.1 ശതമാനം കുറഞ്ഞ് 64.76 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ വിലയും 1.1 ശതമാനം കുറഞ്ഞ് ബാരലിന് 67.98 ഡോളറായി കുറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് ലോക്ക്ഡൗണിലേക്ക് പോയതോടെ എണ്ണ ആവശ്യകത കുറഞ്ഞിട്ടുണ്ട്.
Published by: Rajesh V
First published: May 19, 2021, 10:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories