ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ(Fuel)എക്‌സൈസ് തീരുവയില്‍ (Excise Duty) ഇളവ് വരുത്തിയ തീരുമാനത്തിന് ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
ദീപാവലി ദിനത്തിലാണ് രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയും കുറഞ്ഞത്. ഇതിന് പിന്നാലെ, ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും (VAT) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും പെട്രോളിന് 86.67 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 പൈസയും ഡീസൽ ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 104.67 രൂപയാണ്. ഡീസലിന് 89.79 രൂപ. ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമായി നിലനിൽക്കുന്നു.
Also Read-Lulu Mall | തിരുവനന്തപുരത്തെ ലുലുമാൾ; ഡിസംബർ 16ന് ഉദ്ഘാടനം
കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
ഇതിനിടയിൽ രാജസ്ഥാനിലും പെട്രോളിന്റെയും ഡീസലിന്റെ നികുതി കുറയ്ക്കാൻ തീരുമാനിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പ്രഖ്യാപിച്ചു.എത്രശതമാനമാണ് കുറയ്ക്കുകയെന്ന് ഉന്നതതല യോഗം ചേർന്ന് ഉടൻ തീരുമാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.