• HOME
  • »
  • NEWS
  • »
  • money
  • »
  • PETROL DIESEL PRICES UNCHANGED TODAY S RATES

Petrol-Diesel Price | മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില; ഇന്നത്തെ നിരക്കുകള്‍

തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 102 രൂപയ്ക്കടുത്താണ്.

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  • Share this:
    ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യതലസ്ഥാനം ഉള്‍പ്പെടെ എല്ലാ മെട്രോ നഗരങ്ങളിലും വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 102 രൂപയ്ക്കടുത്താണ്. ലിറ്ററിന് 101.84 രൂപയാണ്. ഡീസലിന് 89.87 രൂപയുമാണ് വില.

    മുംബൈയില്‍ വിലയില്‍ മാറ്റമില്ലാതെ 107.83 രൂപയായി തുടരുകയാണ്. പെട്രോള്‍ വില നൂറുകടന്ന ആദ്യ മെട്രോ നഗരമാണ് മുംബൈ. ഡീസലിന് 97.45 രൂപയുമാണ്.

    കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോള്‍ വില ചുവടെ

    ആലപ്പുഴ: 102.72
    എറണാകുളം: 102.04
    ഇടുക്കി: 104
    കണ്ണൂര്‍: 102.49
    കാസര്‍കോട്: 102.76
    കൊല്ലം: 103.20
    കോട്ടയം: 102.29
    കോഴിക്കോട്:102.59
    മലപ്പുറം: 102.39
    പാലക്കാട്: 102.89
    പത്തനംതിട്ട: 103.01
    തൃശൂര്‍: 102.61
    തിരുവനന്തപുരം: 103.82
    വയനാട്: 103.28

    പെട്രോള്‍ വില എങ്ങനെ അറിയാം

    രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണ കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നിവ രാവിലെ 6 മണിക്ക് ശേഷം പുതിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പുറത്തുവിടുന്നു. പുതിയ നിരക്കുകള്‍ക്കായി, എണ്ണ കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. അതിനൊപ്പം, മൊബൈല്‍ ഫോണുകളിലെ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പരിലേക്ക് ഒരു എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാന്‍ കഴിയും. ആര്‍എസ്പി <സ്‌പേസ്> പെട്രോള്‍ പമ്പ് ഡീലര്‍ കോഡ് ടൈപ്പ് ചെയ്തു 92249 92249 എന്ന നമ്പരിലേക്ക് അയയ്ക്കണം.
    Published by:Jayesh Krishnan
    First published:
    )}