നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കറിയാം

  Fuel price | തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കറിയാം

  തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർധിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർധിച്ചു. ഇന്ന് ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.30 പൈസ (ലിറ്ററിന് 104.44/ലിറ്റർ) 0.35 പൈസ (93.17/ലിറ്റർ) എന്ന നിലയിൽ വർധിച്ചു.

   മുംബൈയിൽ ഇന്ന് പെട്രോളിന് ലിറ്ററിന് 110.41 രൂപ (0.29 ഉയർന്നു), ഡീസലിന് 101.03 (0.37 ഉയർന്നു) എന്നിങ്ങനെയാണ് നിരക്ക്.

   കൊൽക്കത്തയിൽ പെട്രോളിന് 105.09 രൂപയും ഡീസലിന് 96.28 രൂപയുമാണ് വില. അതേസമയം, തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ പെട്രോൾ വില 101.79 രൂപയായും ഡീസൽ വില 97.59 രൂപയായും ഉയർന്നു.

   കർണാടക തലസ്ഥാന നഗരമായ ബെംഗളൂരുവിൽ പെട്രോൾ വില 108.08 രൂപയായി ഉയർന്നു, ഡീസൽ ലിറ്ററിന് 98.89 രൂപയ്ക്ക് ലഭിക്കും.

   പ്രാദേശിക നികുതികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തിലും വില വ്യത്യസ്തമാണ്.

   തുടർച്ചയായി ഏഴ് ദിവസമായി പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും വർധിക്കുകയാണ്. ഇത് ഇന്ധനവിലയിലെ ഏറ്റവും വലിയ നിരക്കാണ്.

   പ്രതിദിനം 0.4 ദശലക്ഷം ബാരലിൽ കൂടുതൽ ഉൽപാദനം വർധിപ്പിക്കില്ലെന്ന ഒപെക്കിന്റെ തീരുമാനത്തിന് ശേഷം അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ആയ ബ്രെന്റ് ക്രൂഡ് ബാരലിന് 82 ലേക്ക് കുതിച്ചതാണ് ഇന്ധന നിരക്ക് വലിയ തോതിൽ വർദ്ധിക്കാൻ കാരണം.

   ഒരു മാസം മുമ്പ്, ബ്രെന്റ് ബാരലിന് 72 ഡോളർ ആയിരുന്നു.

   എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ, പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിൽ ഇന്ത്യ വില നൽകുന്നു.

   അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം പെട്രോളിന് സെപ്റ്റംബർ 28നും ഡീസലിന് സെപ്റ്റംബർ 24 നും അതുവരെയുണ്ടായിരുന്ന മൂന്നാഴ്ചത്തെ വിലവര്ധനയില്ലാത്ത കാലയളവ് അവസാനിപ്പിച്ചു.

   ജൂലൈ/ആഗസ്റ്റ് മാസങ്ങളിൽ വില കുറയ്ക്കുന്നതിന് മുമ്പ്, മെയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർദ്ധിച്ചിരുന്നു.

   Summary: Petrol prices were increased by 26-30 paise a litre and diesel by 33-37 paise a litre across the country on October 11 as domestic fuel prices recorded possibly the largest rally in rates. Monday's revision took the petrol price to a record Rs 110.41 a litre in Mumbai and to Rs 104.44 in Delhi. Diesel rates peaked at Rs 101.03 in Mumbai and Rs 93.17 in Delhi
   Published by:user_57
   First published:
   )}