നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഞായറാഴ്ചയും 'അവധി' ഇല്ല; തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

  Petrol Diesel Price| ഞായറാഴ്ചയും 'അവധി' ഇല്ല; തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

  ഇന്നത്തെ വില വർധനവോടെ കേരളത്തിൽ പെട്രോള്‍ വില ലിറ്ററിന് 110 രൂപ പിന്നിട്ടു

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില (Fuel Price) വർധിപ്പിച്ചു. ഇന്നും വില കൂട്ടിയതോടെ കേരളത്തിൽ പെട്രോൾ വില (Petrol Price) 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് (Diesel Price) 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാറശാലയിൽ പെട്രോൾ വില ലീറ്ററിന് 110.10 രൂപയും ഡീസലിന് 103.77 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോളിന് 113.46 രൂപയായി. ഡീസലിന് 104.38 രൂപയാണ്. അതേസമയം മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾവില 116 രൂപ പിന്നിട്ടു. ഡൽഹിയിൽ പെട്രോളിന് 107.59 രൂപയും ഡീസലിന് 96.32 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് (OPEC)രാജ്യങ്ങൾ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

   കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 108.11 രൂപയാണ്. ഡീസലിന് 99.43 രൂപയും. ചെന്നൈയിൽ പെട്രോളിന് 104.52 രൂപയും ഡീസലിന് 100.59 രൂപയുമായി ഇന്ന് വർധിച്ചു. ബെംഗളുരുവില്‍ 111.34 രൂപ, 102.23 രൂപ, ഹൈദരാബാദ് 111.91 രൂപ, 105.08 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. പ്രാദേശിക നികുതി, ചരക്കുകൂലി എന്നിവ അനുസരിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വ്യത്യാസപ്പെട്ടിരിക്കുന്നു.

   Also Read- Life Certificate Last Date | പെൻഷൻ മുടങ്ങും; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി എന്ന്?

   രാജ്യത്ത് ഏറ്റവും അധികം ഇന്ധനവില രേഖപ്പെടുത്തുന്നത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. ഇവിടെ പെട്രോൾവില 120 രൂപയോട് അടുത്തു. 119.79 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 110.63 രൂപയുമാണ്. 2020 മെയ് അഞ്ചിന് ശേഷം എക്സൈസ് നികുതി വർധിപ്പിച്ചത് അടക്കം കണക്കുകൂട്ടിയാൽ പെട്രോളിന് 35.98 രൂപയും ഡീസലിന് 26.58 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയില്‍ വില ബാരലിന് 19 ഡോളറിലെത്തിയപ്പോഴാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചത്. എന്നാൽ ക്രൂഡോയിൽ വില ബാരലിന് 85 ഡോളറിലെത്തുമ്പോഴും എക്സൈസ് നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. ഒരു ലിറ്റർ പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് നിലവിലെ എക്സൈസ് നികുതി.

   ഭാരത് പെട്രോളിയം (BPCL)), ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HP) എന്നിവ ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നിലവിൽ വരും. രാജ്യാന്തര ക്രൂഡോയിൽ വില, രൂപ- ഡോളർ വിനിമയ നിരക്ക് എന്നിവ കണക്കാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില എണ്ണ കമ്പനികൾ നിശ്ചയിക്കുന്നത്.

   Also Read- Karunya KR 520 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

   ജൂലൈ/ആഗസ്റ്റ് മാസങ്ങളിൽ വില കുറയ്ക്കുന്നതിന് മുമ്പ്, മെയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർധിപ്പിച്ചിരുന്നു. ഇന്ധന വില ദിനം തോറും വർധിക്കുന്നത് തുടരുന്നത് ആശങ്കയോടെയാണ് സാധാരണക്കാർ കാണുന്നത്.
   Published by:Rajesh V
   First published:
   )}