നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധന വില മാറ്റമില്ലാതെ മൂന്നാഴ്ച; ഇന്നത്തെ നിരക്കുകൾ അറിയാം

  Petrol Diesel Price| ഇന്ധന വില മാറ്റമില്ലാതെ മൂന്നാഴ്ച; ഇന്നത്തെ നിരക്കുകൾ അറിയാം

  21 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില തുടർച്ചയായി 21-ാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ധന വില (Fuel Price) ഈ മാസത്തിന്റെ തുടക്കം മുതൽ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തുടനീളം പെട്രോളിൽ എക്സൈസ് നികുതിയിൽ 5 രൂപയും ഡീസലിന്റേതിൽ 10 രൂപയും കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. ദീപാവലിയുടെ തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

   കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 103.97 രൂപയായി കുറഞ്ഞു. ബുധനാഴ്ചയും വിലയിൽ മാറ്റമില്ലാതെ തുടർന്നു. ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. ഡൽഹി സർക്കാർ ഇതുവരെ വാറ്റ് നികുതിയിൽ കുറവ് വരുത്തിയിട്ടില്ല. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയായി തുടരുന്നു. ഡീസൽ വില ലിറ്ററിന് 94.14 രൂപയാണ്. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയാണ്. ഡീസലിന്റെ വില 89.79 രൂപയായി തുടരുകയാണ്.

   Also Read- Fuel Price| ഇന്ധനവില വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ 

   ചെന്നൈയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയും ഡീസലിന്റെ വില 91.43 രൂപയുമാണ്. ഭോപ്പാലിൽ പെട്രോൾ വില 107.23 രൂപയും മധ്യപ്രദേശിൽ ഡീസൽ വില 90.87 രൂപയുമാണ്.

   നവംബർ ഒന്നിന്, തീരുവ വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, ഡൽഹിയിൽ ഒരു ലിറ്റർ ഇന്ധന വിലയിൽ 32.90 രൂപ കേന്ദ്ര എക്സൈസ് നികുതിയും 30 ശതമാനം വാറ്റ് നികുതിയുമായിരുന്നു. എക്സൈസ് തീരുവയിൽ ലിറ്ററിന് 5 രൂപ കുറച്ചതിന് ശേഷം ഇത് ഡൽഹിയിൽ 50 ശതമാനമായി കുറഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.

   ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറവാണ് അടുത്തിടെ എക്സൈസ് തീരുവയിൽ വരുത്തിയത്. എന്നിരുന്നാലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, എണ്ണവിലയിലെ കുത്തനെയുള്ള ഇടിവിനെ തുടർന്ന് 2020ൽ പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും തീരുവ വർദ്ധിപ്പിച്ചത് ഭാഗികമായി കുറയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്.

   രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള ഡീസൽ, പെട്രോൾ വില (ലിറ്ററിന്)

   മുംബൈയിൽ പെട്രോൾ വില 109.98 രൂപ, ഡീസൽ വില 94.14 രൂപ

   ഡൽഹിയിൽ പെട്രോൾ വില 103.97 രൂപ, ഡീസൽ വില 86.67 രൂപ

   ചെന്നൈയിൽ പെട്രോൾ വില 101.40 രൂപ, ഡീസൽ വില 91.43 രൂപ

   കൊൽക്കത്തയിൽ പെട്രോൾ വില 104.67 രൂപ, ഡീസൽ വില 89.79 രൂപ

   ഭോപ്പാലിൽ പെട്രോൾ വില 107.23 രൂപ, ഡീസൽ വില 90.87 രൂപ

   ഹൈദരാബാദിൽ പെട്രോൾ വില 108.20 രൂപ, ഡീസൽ വില 94.62 രൂപ

   ബെംഗളൂരുവിൽ പെട്രോൾ വില 100.58 രൂപ, ഡീസൽ വില 85.01 രൂപ

   Also Read- Pooja Bumper Winner| 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ': അഞ്ച് കോടിയടിച്ച പൂജാബമ്പര്‍ തന്റെ കൈവശമെന്ന് ലോട്ടറിവിൽപനക്കാരൻ
   Published by:Rajesh V
   First published:
   )}