• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel Prices on June 1 | പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ

Petrol, Diesel Prices on June 1 | പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ

ഈ മാസം ആദ്യം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്

Petrol

Petrol

  • Share this:
    ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില കഴിഞ്ഞ ആഴ്‌ച 105.41 രൂപയിൽ നിന്ന് 96.72 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായിരുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്. ഈ മാസം ആദ്യം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്.

    മെയ് 21 ന് സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചു. ഈ നീക്കം പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകിക്കൊണ്ട് മഹാരാഷ്ട്ര, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.

    പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറച്ചതായി കേരള സർക്കാർ പ്രഖ്യാപിച്ചു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. മഹാരാഷ്ട്ര സർക്കാർ ഒരു ലിറ്ററിന് പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചു. ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം 2.23 രൂപയും 1.36 രൂപയും കുറച്ചു.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണക്കമ്പനികൾ അന്താരാഷ്‌ട്ര നിരക്കിനും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ഓരോ ദിവസവും രാവിലെ പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    റഷ്യൻ എണ്ണയുടെ ഭാഗികവും ഘട്ടം ഘട്ടവുമായ നിരോധനത്തിന് യൂറോപ്യൻ യൂണിയൻ നേതാക്കൾ സമ്മതിക്കുകയും ചൈന ഷാങ്ഹായിലെ COVID-19 ലോക്ക്ഡൗൺ അവസാനിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ഉയർന്നു.

    ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത ഉൾപ്പടെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ ജൂൺ ഒന്നിനുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ
    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ ലിറ്ററിന് 96.52 രൂപ
    Published by:Anuraj GR
    First published: