ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബംഗളൂരു എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഏപ്രിൽ 21 വെള്ളിയാഴ്ച പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള നഗരങ്ങൾ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചു.
സർക്കാർ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, യുപിയിലെ ഗൗതം ബുദ്ധ നഗർ (നോയിഡ-ഗ്രേറ്റർ നോയിഡ) ജില്ലയിൽ ഇന്ന് രാവിലെ പെട്രോളിന് 27 പൈസ കുറഞ്ഞ് 96.65 രൂപയായി. ഇവിടെ ഡീസൽ ലിറ്ററിന് 26 പൈസ കുറഞ്ഞ് 89.82 രൂപയിലാണ് വിൽക്കുന്നത്. ഗാസിയാബാദിൽ ഇന്ന് പെട്രോളിന് 32 പൈസ കൂടി ലിറ്ററിന് 96.58 രൂപയിലെത്തി, ഡീസൽ 30 പൈസ വർധിച്ച് 89.75 രൂപയിലാണ് വിൽക്കുന്നത്.
അതേസമയം, തലസ്ഥാന നഗരങ്ങളിലെ വിലകൾ പ്രകാരം, ആന്ധ്രാപ്രദേശിലാണ് വ്യാഴാഴ്ച ഏറ്റവും ചെലവേറിയ പെട്രോൾ വിട്ടത്. ഇവിടെ വില ലിറ്ററിന് 111.76 രൂപയാണ്. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ഏറ്റവും കുറഞ്ഞ വിലയിൽ (84.10 രൂപ) പെട്രോൾ വിൽക്കുന്നു. ഹൈദരാബാദിൽ പെട്രോളിന് 109.66 രൂപയും ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ 96.57 രൂപയുമാണ്.
ഡെറാഡൂൺ, മംഗലാപുരം, ഭോപ്പാൽ എന്നിവിടങ്ങളിൽ ഇന്ധനവില വർധിച്ചപ്പോൾ, കോയമ്പത്തൂർ, ഇൻഡോർ, നാസിക്, പൂനെ എന്നിവിടങ്ങളിൽ വില കുറഞ്ഞു.
Also read: നിറപറയ്ക്ക് പിന്നാലെ ബ്രാഹ്മിൺസ് ബ്രാൻഡും വിപ്രോ ഏറ്റെടുക്കുന്നു
ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി എണ്ണ വിപണന കമ്പനികൾ (OMCs) എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഇന്ധന ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്തുന്നു. എക്സൈസ് നികുതി, അടിസ്ഥാന വിലനിർണ്ണയം, വില പരിധി എന്നിവയിലൂടെ കേന്ദ്രം ഇന്ധനവില നിയന്ത്രിക്കുന്നു.
മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില സംസ്ഥാനങ്ങൾക്കനുസരിച്ച് മാറുന്നു. കഴിഞ്ഞ വർഷം മേയ് 21-നാണ് രാജ്യവ്യാപകമായി ഇന്ധനനിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് മന്ത്രി നിർമ്മല സീതാരാമൻ കുറച്ചത്.
2022 മെയ് മാസത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനുശേഷം, ചില സംസ്ഥാനങ്ങൾ ഇന്ധനങ്ങളുടെ വാറ്റ് വിലയും കുറച്ചു, ചിലത് പെട്രോളിനും ഡീസലിനും സെസ് ചുമത്തി. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് പഞ്ചാബ് സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ സെസ് ചുമത്താൻ തീരുമാനിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സാമൂഹിക സുരക്ഷാ സെസ് ചുമത്തും. ലഖ്‌നൗ പോലുള്ള ചില നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
Summary: Price for petrol and diesel across India as on April 21 2023. Latest update
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala