നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്; പതിനാറാം ദിവസവും നിരക്കിൽ മാറ്റമില്ല

  Petrol Diesel Price| പെട്രോൾ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്; പതിനാറാം ദിവസവും നിരക്കിൽ മാറ്റമില്ല

  തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. അവസാനമായി എണ്ണ വിലയിൽ മാറ്റം വന്നത് ഏപ്രിൽ 15നായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞിരുന്നു.

   ഫെബ്രുവരി 27ന് ശേഷം ഇന്ധന വില വർധിച്ചിട്ടില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല.

   Also Read- Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

   ''നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനാൽ എണ്ണ കമ്പനികൾ ഇന്ധന വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ക്രെഡിറ്റ് സ്വിസ്സെയിലെ വിദഗ്ധരെ ഉദ്ധരിച്ച് ഫിനാൻഷ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാമ്പത്തിക വർഷത്തെ മാർജിൻ നിരക്ക് നിലനിർത്തുന്നതിന് ഡീസലിന്റെ ചില്ലറ വിലയിൽ ലിറ്ററിന് 2.8-3 രൂപവരെയും പെട്രോളിന്റേത് ലിറ്ററിന് 5.5 രൂപവരെയും എണ്ണ കമ്പനികള്‍ക്ക് വർധിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിനാൽ തങ്ങളുടെ നഷ്ടം നികത്താൻ എണ്ണ കമ്പനികള്‍ക്ക് വില വർ‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.

   ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയാണ് വില ഡീസലിന് 80.73 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളും ചരക്കുകൂലികളും അനുസരിച്ച് ഓരോ നഗരത്തിലും ഇന്ധനവില വ്യത്യാസപ്പെട്ടിരിക്കും. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന സർക്കാർ നികുതികളാണ്. പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

   English Summary: Retail prices of auto-fuels are seen to rise again after the assembly elections are over as state-run oil marketing companies (OMCs) will likely want to improve their marketing margins amid rising global crude and product prices, analysts feel. “With the state elections now over, we expect OMCs to resume retail price increase for auto fuel,” analysts at Credit Suisse said in a recent note, adding that “OMCs need to increase retail prices for diesel by Rs 2.8-3/litre and gasoline (petrol) by Rs 5.5/litre to maintain their FY20 margins.
   Published by:Rajesh V
   First published:
   )}