നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പെട്രോൾ വില 19 സംസ്ഥാനങ്ങളിൽ 100 കടന്നു; ഒരു ലിറ്റർ പെട്രോളിന് നൽകുന്ന നികുതിയെക്കുറിച്ച് അറിയാം

  പെട്രോൾ വില 19 സംസ്ഥാനങ്ങളിൽ 100 കടന്നു; ഒരു ലിറ്റർ പെട്രോളിന് നൽകുന്ന നികുതിയെക്കുറിച്ച് അറിയാം

  പെട്രോളിന് ഒരു നികുതിയും ഈടാക്കാത്ത കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപാണ്

  പെട്രോൾ, ഡീസൽ വില ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന നിരക്കിൽ

  പെട്രോൾ, ഡീസൽ വില ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന നിരക്കിൽ

  • Share this:
   പെട്രോൾ, ഡീസൽ വില ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഈ വർഷം മെയ് ആദ്യം മുതൽ ആഭ്യന്തര ഇന്ധന വില കുത്തനെ ഉയർന്നു തുടങ്ങിയിരുന്നു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 4 മുതൽ സർക്കാർ എണ്ണ വിപണന കമ്പനികൾ ദിവസേനയുള്ള ഇന്ധന വില പരിഷ്കരണം പുനരാരംഭിച്ചു. അതിനുശേഷം പെട്രോൾ വില ലിറ്ററിന് 10.88 രൂപയും ഡീസലിന് 9.47 രൂപയും വർദ്ധിച്ചു.

   മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ് ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ധന വില 100 കടന്നു.

   ഇന്ത്യയിൽ ഇന്ധനവില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ, മൂല്യവർധിത നികുതി (വാറ്റ്), കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈടാക്കുന്ന വിവിധ നികുതികൾ എന്നിവയും ഇന്ധനവിലയിൽ ഉൾപ്പെടുന്നു. ഡീലറുടെ കമ്മീഷനും ചരക്ക് നിരക്കുകളും ഇന്ധന വിലയിൽ ഉൾപ്പെടുന്ന മറ്റ് ഘടകങ്ങളാണ്. പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

   പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും അധികമായി ഈടാക്കുന്ന മറ്റ് നിരക്കുകളാണ് സെസ്, അധിക നികുതി, നിലവിലുള്ള ഇന്ധന വിലയ്ക്ക് സർചാർജ് എന്നിവ പോലുള്ള നിരക്കുകൾ. ഇത് ഇന്ധനനിരക്ക് കുതിച്ചുയരാൻ കാരണമാകുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തെലി പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലായ്പ്പോഴും ഇന്ധനത്തിന് കുറഞ്ഞ നികുതിയാണ് ഈടാക്കാറുള്ളത്. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങളാണ് അരുണാചൽ പ്രദേശ്, മിസോറം എന്നിവ.   36 ശതമാനം വാറ്റ് ഈടാക്കുന്ന രാജസ്ഥാനാണ് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനം. ഇതുകൂടാതെ റോഡ് വികസന സെസും അധിക ചാർജായി ഈടാക്കും. 35 ശതമാനം വിൽപ്പന നികുതി ചുമത്തി കർണാടകയാണ് നികുതിയുടെ കാര്യത്തിൽ തൊട്ടുപിന്നിലുള്ള സംസ്ഥാനം. തെലങ്കാന 35.20 ശതമാനം വാറ്റ് ചാർജും ഒഡീഷ 32 ശതമാനം വാറ്റ് ചാർജും ഈടാക്കുന്നുണ്ട്.

   പെട്രോളിന് ഒരു നികുതിയും ഈടാക്കാത്ത കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപാണ്. ഇവിടെ യാതൊരു നിരക്കും ഈടാക്കുന്നില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ നാമമാത്രമായി 6 ശതമാനം വാറ്റ് ഈടാക്കുന്നു. ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിൽ പെട്രോൾ വിലയ്ക്ക് 20 ശതമാനം വാറ്റ് ഈടാക്കുന്നുണ്ട്. അരുണാചൽ പ്രദേശിൽ 20 ശതമാനമാണ് വാറ്റ്. മേഘാലയയിൽ ലിറ്ററിന് 20 ശതമാനം അല്ലെങ്കിൽ 15.00 രൂപ ഇവയിൽ ഏതാണ് ഉയർന്നത് ആ നിരക്കാണ് നികുതിയായി ഈടാക്കുന്നത്. അതുപോലെ തന്നെ മലിനീകരണ സർചാർജായി ലിറ്ററിന് 10 പൈസയും ഈടാക്കും.

   2020 മാർച്ചിനും 2020 മെയ് മാസത്തിനും ഇടയിൽ കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും ഉയർത്തിയിരുന്നു. പെട്രോളിന് എക്സൈസ് തീരുവ ലിറ്ററിന് 19.98 രൂപയിൽ നിന്ന് 32.9 രൂപയായാണ് ഉയർത്തിയത്. ഡീസലിന് എക്സൈസ് തീരുവ ലിറ്ററിന് 15.83 രൂപയിൽ നിന്ന് 31.8 രൂപയായി ഉയർത്തി. ഈ പരിഷ്കരണത്തിനുശേഷം, കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ എന്നിവയിലൂടെയുള്ള നികുതി പിരിവ് 88 ശതമാനം ഉയർന്ന് 3.35 ലക്ഷം കോടി രൂപയായി. ഒരു വർഷം മുമ്പ് 1.78 ലക്ഷം കോടി രൂപയായിരുന്നു ഇന്ധനത്തിൽ നിന്നുള്ള നികുതി വരുമാനം.
   Published by:user_57
   First published:
   )}