നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel price | ഇന്നും വില ഉയർന്നു; രാജ്യത്ത് പെട്രോൾ ലിറ്ററിന് 110 രൂപ കടന്നു

    Fuel price | ഇന്നും വില ഉയർന്നു; രാജ്യത്ത് പെട്രോൾ ലിറ്ററിന് 110 രൂപ കടന്നു

    തുടർച്ചയായ നാലാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ഉയർന്നു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തുടർച്ചയായ നാലാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ (Petrol, Diesel prices) വില ഉയർന്നു.

      ഡൽഹിയിൽ (Fuel price in Delhi) പെട്രോൾ, ഡീസൽ വില 0.35 പൈസ കൂടി ലിറ്ററിന് യഥാക്രമം ₹ 105.84 രൂപയായും 94.57 രൂപയായും ഉയർത്തി. തുടർച്ചയായ നാലാം ദിവസവും ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 0.35 പൈസ വർദ്ധിച്ചിരിക്കുകയാണ്.

      മുംബൈയിൽ പെട്രോൾ വില 0.34 പൈസ വർദ്ധിച്ച് ലിറ്ററിന് 111.77 രൂപയായി, ഡീസൽ വില 0.37 വർദ്ധിച്ച് 102.52 രൂപയിലെത്തി.

      പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 106.43 രൂപയും ലിറ്ററിന് 97.68 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും എന്ന നിലയിലെത്തി.

      ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയ്ക്കും ഡീസൽ 100.37 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 110.09 രൂപയും ഡീസൽ ഒരു ലിറ്ററിന് 103.08 രൂപയുമാണ്.

      സെപ്റ്റംബർ അവസാന വാരത്തിൽ, നിരക്ക് പുനർനിർണയത്തിലെ മൂന്നാഴ്ച നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം, ഇത് പെട്രോൾ വിലയിലെ 16-ാമത്തെ വർധനയും ഡീസൽ വിലയിലെ 19-ാമത്തെ വർദ്ധനയുമാണ്.



      രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലാണെങ്കിലും കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബീഹാർ, കർണാടക, ലഡാക്ക് എന്നിവയുൾപ്പെടെ ഒരു ഡസൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡീസൽ വിലയും ആ നില മറികടന്നു.

      എണ്ണ കമ്പനികൾ ഒരാഴ്ച മുമ്പാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. ഏഴ് ദിവസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷം ഒക്ടോബർ 12, 13 തീയതികളിൽ വിലവർധന താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായ നാലാം ദിവസമാണ് ഇന്ന് വില വർധിപ്പിച്ചത്.

      എണ്ണയുടെ ഇറക്കുമതിക്കാരനായതിനാൽ ഇന്ത്യ പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിലാണ് വിൽക്കുന്നത്.

      അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം പെട്രോളിന് സെപ്തംബർ 28 നും ഡീസലിന് സെപ്റ്റംബർ 24 നും നിരക്കുകളിൽ നിലനിന്ന മൂന്നാഴ്ചത്തെ ഇടവേള അവസാനിപ്പിച്ചു.

      അതിനുശേഷം ഡീസൽ വില ലിറ്ററിന് 5.6 രൂപയും പെട്രോൾ വില ലിറ്ററിന് 4.30 രൂപയും വർദ്ധിച്ചു.

      അതിനുമുമ്പ്, മേയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില ലിറ്ററിന് 9.14 രൂപ വർദ്ധിച്ചിരുന്നു.

      Summary: Fuel rates rallied to their highest ever levels across the country on October 17. The price of petrol in Delhi rose to its highest-ever level of Rs 105.84 a litre on the day with an increase of 35 paise on the day. Diesel price also increased by 35 paise and took the fuel rate to Rs 94.57 per litre in the national capital
      Published by:user_57
      First published:
      )}