നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price in Kerala | രണ്ടു ജില്ലകളിൽ പെട്രോൾ വില ഇന്നും സെഞ്ച്വറി; പുതിയ നിരക്കറിയാം

  Petrol price in Kerala | രണ്ടു ജില്ലകളിൽ പെട്രോൾ വില ഇന്നും സെഞ്ച്വറി; പുതിയ നിരക്കറിയാം

  കേരളത്തിൽ രണ്ടു ജില്ലകൾ ഒഴികെ മറ്റിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപയ്ക്കു താഴെ. ദേശീയ തലത്തിൽ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല

  News18

  News18

  • Share this:
   തുടർച്ചയായ രണ്ട് വർധനവിന് ശേഷം ദേശീയ തലത്തിൽ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഡൽഹിയിലെ പെട്രോൾ വില ഇന്ന് ലിറ്ററിന് 98.46 രൂപയാണ്. തലസ്ഥാന നഗരത്തിലെ ഡീസൽ ഇന്ന് ലിറ്ററിന് 88.90 രൂപയ്ക്കാണ് ഇന്ന് ചില്ലറ വിൽപ്പന നടത്തുന്നത്. മെയ് 4 ന് ശേഷം നിരക്ക് 31 തവണ വർധിച്ചിരുന്നു. ദില്ലിയിൽ പെട്രോളിന്റെ വില 7.77 രൂപയും ഡീസൽ വില ലിറ്ററിന് 8.48 രൂപയും ഉയർന്നു.

   ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കും അനുസരിച്ച് ദിവസേന ഇന്ധന വില പരിഷ്കരിക്കുന്നുണ്ട്.

   മുംബൈയിലെ പെട്രോൾ വില മെട്രോ നഗരങ്ങളിലുടനീളമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്, ലിറ്ററിന് 104.56 രൂപയാണ് ഇവിടുത്തെ വില. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരത്തിൽ ഡീസൽ ലിറ്ററിന് 96.42 രൂപയാണ് വില. ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.   കേരളത്തിൽ രണ്ടു ജില്ലകളിൽ ഒഴികെ മറ്റിടങ്ങളിൽ ഇന്നും പെട്രോൾ വില 100 രൂപയിൽ താഴെയാണ്. കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ചുവടെ. (ബ്രാക്കറ്റിൽ ഇന്നലത്തെ വില)

   ആലപ്പുഴ: ₹ 99.09 (₹ 99.23)

   എറണാകുളം: ₹ 98.72 (₹ 98.59)

   ഇടുക്കി: ₹ 99.67 (₹ 99.94)

   കണ്ണൂർ: ₹ 98.88 (₹ 98.88)

   കാസറഗോഡ്: ₹ 99.45 (₹ 99.45)

   കൊല്ലം: ₹ 99.82 (₹ 99.80)

   കോട്ടയം: ₹ 99.39 (₹ 98.76)

   കോഴിക്കോട്: ₹ 99.06 (₹ 99.22)

   മലപ്പുറം: ₹ 99.22 (₹ 99.45)

   പാലക്കാട്: ₹ 99.58 (₹ 99.47)

   പത്തനംതിട്ട: ₹ 99.51 (₹ 99.25)

   തൃശൂർ: ₹ 98.90 (₹ 99.18)

   തിരുവനന്തപുരം: ₹ 100.20 (₹ 100.44)

   വയനാട്: ₹ 100.04 (₹ 100)

   ഈ വർഷം ഇതുവരെ ആറ് മാസത്തിനിടയിൽ 56 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. വില കുറച്ചതാകട്ടെ വെറും നാല് തവണയും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ 2മാസത്തിലേറെ വില കൂട്ടിയിരുന്നില്ല. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നികുതിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്ര നികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി.

   Summary: After a steady hike for two consecutive days, fuel price in the national level remained unchanged on June 28. On a closer look, fuel price has crossed Rs 100 per litre mark in two districts; Thiruvananthapuram and Wayanad. After May 4, fuel price have been risen 31 times on different days. Fuel price vary in different places according to various taxes levied on it
   Published by:user_57
   First published:
   )}