നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| 35 ദിവസങ്ങൾക്ക് ശേഷം പെട്രോൾ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

  Petrol Diesel Price| 35 ദിവസങ്ങൾക്ക് ശേഷം പെട്രോൾ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

  ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്

  Petrol price

  Petrol price

  • Share this:
   ന്യൂഡൽഹി: 35 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞിരിക്കുന്നത്. ഡീസൽ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.

   ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ ഇന്നത്തെ വില 101.64 ആണ്. തലസ്ഥാനത്ത് ഡീസൽ വിലയും നൂറിന് അടുത്ത് നിൽക്കുകയാണ്. ഒരു ലിറ്ററിന് 89.07 പൈസാണ് പുതുക്കിയ വില.

   മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി. പെട്രോൾ വില നൂറ് കടക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 107.83 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ വില. 20 പൈസയാണ് ഡീസലിനും പെട്രോളിനും ഇന്ന് ഉണ്ടായിരിക്കുന്നത്.

   Also Read-ഇലക്ട്രിക് കാറുകള്‍ 2023ൽ പുറത്തിറക്കുമെന്ന് ഒല; വാഹനം ഇപ്പോള്‍ ഗവേഷണ ഘട്ടത്തില്‍

   കൊൽക്കത്തയിലും പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോൾ 101.93 രൂപയും ഡീസൽ ലിറ്ററിന് 92.13 രൂപയുമാണ് കൽക്കത്തയിൽ വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ് രൂപയിൽ താഴെയാണ്. 99.32 രൂപ. 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഡീസൽ വിലയിലും 18 പൈസയുടെ കുറവുണ്ടായിട്ടുണ്ട്. 93.66 രൂപയാണ് ഒരു ലിറ്ററിന് വില.

   Also Read-മഹീന്ദ്ര XUV700 റിവ്യു: കമ്പനിയെപ്പോലെ തന്നെ സ്ഥിരതയുള്ള എസ്യുവി; ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികച്ച വാഹനം

   രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

   രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. സർക്കാർ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടിൽ വില 100 ൽ താഴെയായിട്ടുണ്ട്.

   രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ചയും ഇന്ധനവിലയിൽ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയിൽ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റർ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
   Published by:Naseeba TC
   First published:
   )}