നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| പ്രതിഷേധങ്ങൾക്കൊപ്പം വിലവർധനയും തുടരുന്നു; ഇന്ന് പെട്രോളിന് 37 പൈസ കൂട്ടി

    Petrol Diesel Price| പ്രതിഷേധങ്ങൾക്കൊപ്പം വിലവർധനയും തുടരുന്നു; ഇന്ന് പെട്രോളിന് 37 പൈസ കൂട്ടി

    ഒക്ടോബർ മാസത്തിൽ രാജ്യത്ത് ഇന്ധനവിലവർധന റോക്കോഡിട്ടു. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് കൂടിയത്.

    petrol diesel price

    petrol diesel price

    • Share this:
      കൊച്ചി/ ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമായി തുടരുമ്പോഴും പ്രതിദിന ഇന്ധനവില വർധനവിന് (Fuel Price Hike) മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് (Diesel) ഇന്ന് വില കൂട്ടിയിട്ടില്ല. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോൾ വില വർധിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില (petrol price) 112 രൂപ 41 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു കഴിഞ്ഞത്. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറിൽ മാത്രം കൂടിയത്.

      ഡൽഹിയിൽ പെട്രോൾ വില ഇന്ന് 110 രൂപ കടന്നു. പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് ഇന്ന്. മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ 102.59 രൂപയുമാണ്.

      എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് തിങ്കളാഴ്ച 268 രൂപ വർധിപ്പിച്ചിരുന്നു, കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 1994 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോ) വില 906.50 രൂപയിൽ തുടരുന്നു.

      Also Read- LPG Commercial Cylinder | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി

      വില കുറയാന്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)

      ആലപ്പുഴ- ₹ 110.70
      കാക്കനാട്- ₹ 110.22
      കൽപ്പറ്റ- ₹ 111.47
      കണ്ണൂർ- ₹ 110.47
      കാസർകോട്- ₹ 111.45
      കൊല്ലം- ₹ 111.69
      കോട്ടയം- ₹ 110.73
      കോഴിക്കോട്- ₹ 110.52
      മലപ്പുറം- ₹ 111.02
      പാലക്കാട്- ₹ 111.55
      പത്തനംതിട്ട- ₹ 111.34
      തൃശൂർ- ₹ 110.88
      തിരുവനന്തപുരം- ₹ 112.41

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില (ലിറ്ററിന്)

      ആലപ്പുഴ- ₹ 104.21
      കാക്കനാട്- ₹ 103.76
      കൽപ്പറ്റ - ₹ 104.89
      കണ്ണൂർ - ₹ 104.02
      കാസർകോട്- ₹ 104.94
      കൊല്ലം - ₹ 105.14
      കോട്ടയം- ₹ 104.24
      കോഴിക്കോട് - ₹ 104.07
      മലപ്പുറം- ₹ 104.54
      പാലക്കാട്- ₹ 105.01
      പത്തനംതിട്ട - ₹ 104.81
      തൃശൂർ- ₹ 104.38
      തിരുവനന്തപുരം - ₹ 105.82

      (കടപ്പാട്- mypetrolprice.com)

      Also Read- Jio World Drive | ജിയോ ഡ്രൈവ് ഇൻ തിയറ്റർ: ലോകോത്തര റൂഫ് ടോപ്പ് തിയറ്റർ സംവിധാനം നവംബർ അഞ്ച് മുതൽ മുംബൈയിൽ

      Published by:Rajesh V
      First published:
      )}