നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ വില ഇന്നും 30 പൈസ കൂടി; ഇന്നത്തെ വില അറിയാം

  Petrol Diesel Price| പെട്രോൾ വില ഇന്നും 30 പൈസ കൂടി; ഇന്നത്തെ വില അറിയാം

  തിരുവനന്തപുരത്ത് ലിറ്ററിന്​ 103 രൂപ 95 പൈസയാണ് വില.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 102 രൂപ കടന്നു. 102 രൂപ 6 പൈസയാണ് കൊച്ചിയിൽ പെട്രോൾ വില . തിരുവനന്തപുരത്ത് 103 രൂപ 95 പൈസയും ആയി . ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

   തിരുവനന്തപുരത്ത് ലിറ്ററിന്​ 103 രൂപ 95 പൈസയാണ് വില. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ ആറു പൈസയാണ്. ഡീസല്‍ വില കോഴിക്കോട് ലിറ്ററിന്​ 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

   ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യത്തൊട്ടാകെയുള്ള ഇന്ധന വിലയിൽ അടുത്തിടെ വൻ വർധനയുണ്ടായിരുന്നു. നേരത്തെ ഒപെക് പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്തിന്റെ ഫലമായി, അന്താരാഷ്ട്ര അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ രണ്ട് മാസമായി കടുത്ത ഏറ്റക്കുറച്ചിലുണ്ടായിരുന്നു. രാജ്യത്തെ ഇന്ധനനിരക്ക് ആ രണ്ട് മാസത്തേക്ക് ഉയർന്ന പ്രവണതയാണ് പ്രകടിപ്പിച്ചത്.

   നഗരങ്ങളിലുടനീളമുള്ള വില പെട്രോളിന് ലിറ്ററിന് 10 രൂപയിൽ കൂടുതലാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ജൂലൈ 15 ലെ വിലക്കയറ്റത്തോടെ പ്രധാന മെട്രോ നഗരങ്ങളിലെയും ബാംഗ്ലൂരിലെയും പെട്രോൾ നിരക്ക് 31 മുതൽ 39 പൈസ വരെ വർധിച്ചു. അതേസമയം, ഡീസൽ വില 15 പൈസ മുതൽ 21 വരെ വർധിച്ചിരുന്നു.

   You may also like:കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്

   കേരളത്തിന് പുറമേ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

   പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.
   Published by:Naseeba TC
   First published:
   )}