• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും കൂടി; പുതിയ നിരക്കുകൾ

Petrol, Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും കൂടി; പുതിയ നിരക്കുകൾ

പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുന്നത്. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില (Petrol, Diesel Price)വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുന്നത്. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

    കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.

    അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വില വർധനവാണ് ഇപ്പോൾ വില കൂടിയതിനു കാരണം. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105 രൂപ 5 പൈസയും ഡീസൽ 92 രൂപ 27 പൈസയുമാണ് കഴിഞ്ഞ ദിവസത്തെ വില.

    എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

    Also Read-ഉയര്‍ച്ചയ്‌ക്കൊടുവില്‍ ആശ്വാസം; ഇന്ധനവിലയില്‍ ഇന്ന് വര്‍ധനവില്ല; പെട്രോള്‍, ഡീസല്‍ നിരക്കുകള്‍

    വൻകിട ഉപഭോക്താക്കൾക്ക് വിൽക്കുന്ന ഇന്ധനത്തിന്റെ വിലയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിലയും ഉയരുകയും, ക്രൂഡ് ഓയിൽ വില 45% വരെ വർദ്ധിക്കുകയും ചെയ്തെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില ഏകദേശം 137 ദിവസത്തേക്ക് മാറ്റമില്ലാതെ തുടർന്നിരുന്നു.

    മാർച്ച് 22 ന് ഇന്ധനവില വർദ്ധന 2021 നവംബർ 2 ന് ശേഷമുള്ള ആദ്യത്തേതാണ്. നവംബർ 4 ന് സർക്കാർ പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ 5 രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും വെട്ടിക്കുറച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയിരുന്നു. തുടർന്ന്, പല സംസ്ഥാനങ്ങളും ഇത് പിന്തുടരുകയും നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതിനുശേഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നെങ്കിലും ഒഎംസികൾ ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ല.

    Also Read-താഴ്ചയ്ക്ക് ശേഷം ഒരു ഉയര്‍ച്ച; സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

    ക്രൂഡ് ഓയിൽ വില കുത്തനെ വർധിച്ചിട്ടും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിലൂടെ ഇന്ധന ചില്ലറ വ്യാപാരികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് മാർച്ചിൽ ഏകദേശം 2.25 ബില്യൺ ഡോളർ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മാർച്ച് 24 ലെ ഒരു റിപ്പോർട്ടിൽ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പറഞ്ഞു.

    ക്രൂഡ് വിലയിൽ ഒരു ഡോളറിന്റെ വർദ്ധനവ് റീട്ടെയിൽ ഇന്ധന വില ലിറ്ററിന് 50 മുതൽ 60 പൈസ വരെ ഉയരാൻ ഇടയാക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നവംബർ മുതൽ ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 38 ഡോളർ വർദ്ധിച്ചു

    Summary- Petrol and diesel prices have been hiked again in the country. The price has been rising since midnight last day. Petrol price will be hiked by 87 paise and diesel by 84 paise. This is the third increase in fuel prices this week.
    Published by:Anuraj GR
    First published: