• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | ഇന്നത്തെ പെട്രോൾ വില; പ്രധാന നഗരങ്ങളിലെ നിരക്ക് പരിശോധിക്കാം

Petrol price | ഇന്നത്തെ പെട്രോൾ വില; പ്രധാന നഗരങ്ങളിലെ നിരക്ക് പരിശോധിക്കാം

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയിൽ നിന്ന് 96.72 രൂപയിലെത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒഎംസികൾ തുടർച്ചയായ ഇരുപത്തിയൊമ്പതാം ദിവസവും ഇന്ധനവിലയിൽ (fuel price) സ്ഥിരത നിലനിർത്തിയതിനാൽ ചൊവ്വാഴ്ചയും പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്.

    ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയിൽ നിന്ന് 96.72 രൂപയിലെത്തി. എക്സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് ഒരു ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി കുറഞ്ഞിരുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എന്ന കമ്പനികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    ഇന്ധന വിലയിൽ എക്സൈസ് തീരുവ ഇളവ് വരുത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ തുടർന്ന്, പല സംസ്ഥാന സർക്കാരുകളും പ്രാദേശിക നികുതികൾ കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറഞ്ഞതായി കേരള സർക്കാർ അറിയിച്ചു. ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ യഥാക്രമം 2.23 രൂപയും 1.36 രൂപയും ഇളവ് വാഗ്ദാനം ചെയ്തു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. അതേസമയം, മഹാരാഷ്ട്ര സർക്കാർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചു.



    ജൂൺ 21-ന് ഡൽഹി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ.
    Published by:user_57
    First published: