HOME » NEWS » Money » PETROL PRICE IN MUMBAI HAS CROSSED RS 103 PER LITRE

Petrol Diesel Price| മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് വില 103; ഏഴ് സംസ്ഥാനങ്ങളിൽ വില 100 ന് മുകളിൽ

ഇന്ത്യയിൽ ഏഴ് ഇടങ്ങളിൽ പെട്രോൾ വില നൂറിന് മുകളിലാണ്.

News18 Malayalam | news18-malayalam
Updated: June 18, 2021, 9:24 AM IST
Petrol Diesel Price| മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് വില 103; ഏഴ് സംസ്ഥാനങ്ങളിൽ വില 100 ന് മുകളിൽ
(പ്രതീകാത്മക ചിത്രം)
  • Share this:
മുംബൈയിൽ പെട്രോൾ വില സർവകാല റെക്കോർഡിൽ. പെട്രോൾ ലിറ്ററിന് 103 രൂപയാണ് മുംബൈയിൽ ഇന്നത്തെ വില. മെയ് 29 നാണ് മുംബൈയിൽ പെട്രോൾ വില ആദ്യമായി നൂറ് കടന്നത്. ഇന്ത്യയിൽ പെട്രോൾ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരവും മുംബൈ ആയിരുന്നു.

ഇന്നത്തെ നിരക്ക് അനുസരിച്ച് 103.8 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ വില. ഡീസൽ ലിറ്ററിന് 95.14 രൂപയുമായി. പെട്രോളിന് 26-27 പൈസയും ഡീസലിന് 28-30 പൈസയുമാണ് ഇന്ന് കൂടിയത്.

ഇന്ത്യയിൽ ഏഴ് ഇടങ്ങളിൽ പെട്രോൾ വില നൂറിന് മുകളിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക് എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറിന് മുകളിലുള്ളത്.

ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 100.74 ആണ് വില. ഡീസൽ ഒരു ലിറ്ററിന് 95.59 രൂപയുമായി. ബാംഗ്ലൂരിൽ 100.17 രൂപയാണ് ഇന്നത്തെ വില. ഡീസൽ- 92.97 രൂപ. ഈ മാസം ആദ്യം മുതൽ രാജ്യത്ത് ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം പത്ത് തവണയാണ് വില വർധിപ്പിച്ചത്.

You may also like:Petrol Diesel Price| കേരളത്തിൽപെട്രോൾ വില നൂറിലേക്ക് അടുക്കുന്നു; തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസ

കേരളത്തിലും പെട്രോൾ‌ വില നൂറിനോട് അടുക്കുകയാണ്. . ഇന്ന് 27 പൈസ കൂട്ടിയതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസയായി. ഡീസലിന് 30 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 94 രൂപ 23 പൈസയായി. കൊച്ചിയിൽ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയാണ് വില വർധിപ്പിച്ചത്.

You may also like:Copa America| ഗോളടിച്ചും ഗോളടിപ്പിച്ചും വീണ്ടും നെയ്മര്‍; പെറുവിനെതിരെ വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന തലസ്ഥാനങ്ങളിൽ ആദ്യമായി ഭോപ്പാലിലാണ് പെട്രോൾ വില മൂന്നക്കത്തിലേക്ക് കടന്നത്. പിന്നാലെ ജയ്പൂരിലും മുംബൈയിൽ പെട്രോൾ വില 100 കടന്നു. തിങ്കളാഴ്ച ഹൈദരാബാദിലും പെട്രോൾ വില 100 കടന്നു.

പ്രാദേശിക നികുതികൾ, ചരക്കുകൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ പെട്രോൾ വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ പെട്രോൾ വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതും. വിതരണക്കാരെ (എച്ച്പി, ബിപിസിഎല്‍, ഷെല്‍) അടിസ്ഥാനപ്പെടുത്തി നഗരങ്ങള്‍ തമ്മിലുള്ള പെട്രോൾ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.
Published by: Naseeba TC
First published: June 18, 2021, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories