HOME /NEWS /Money / Petrol price | പെട്രോളിന് ഒറ്റദിവസം കൊണ്ട് 24 രൂപ കൂടി 233.89 രൂപയായ രാജ്യം; അത്ര വിദൂരമല്ല ആ സ്ഥലം

Petrol price | പെട്രോളിന് ഒറ്റദിവസം കൊണ്ട് 24 രൂപ കൂടി 233.89 രൂപയായ രാജ്യം; അത്ര വിദൂരമല്ല ആ സ്ഥലം

Fuel Price

Fuel Price

പെട്രോൾ ലിറ്ററിന് 233.89 രൂപ, ഡീസൽ 263.31 രൂപ, മണ്ണെണ്ണ 211.43 രൂപ, ലൈറ്റ് ഡീസൽ 207.47 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

  • Share this:

    രാജ്യത്ത് സർക്കാർ എക്സൈസ് നികുതി വെട്ടിച്ചുരുക്കി കുറഞ്ഞ നിരക്കിൽ പെട്രോൾ നൽകുന്ന പാരമ്പര്യമുള്ളപ്പോൾ ഓർത്താൽ പോലും ഞെട്ടലുളവാക്കുന്ന നിലയിലാണ് മറ്റു ചിലയിടങ്ങളിലെ പെട്രോൾ നിരക്ക്. ഇന്നുമുതൽ ലിറ്ററിന് 233.89 രൂപ നൽകി പെട്രോൾ വാങ്ങേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ ജനത.

    പെട്രോളിയം ഉൽപന്നങ്ങളുടെ സബ്‌സിഡി വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പാകിസ്ഥാൻ ഫെഡറൽ ധനമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു.

    ജൂൺ 16 മുതൽ പെട്രോൾ ലിറ്ററിന് 233.89 രൂപയ്ക്കും ഡീസൽ 263.31 രൂപയ്ക്കും മണ്ണെണ്ണ 211.43 രൂപയ്ക്കും ലൈറ്റ് ഡീസൽ എണ്ണയുടെ വില 207.47 രൂപയ്ക്കും ആകുമെന്ന് മന്ത്രി പറഞ്ഞു.

    പെട്രോളിയം സംസ്ഥാന മന്ത്രി മുസദ്ദഖ് മാലിക്കിന്റെ അരികിലുണ്ടായിരുന്ന മന്ത്രി മിഫ്താ, മുൻ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മോശമാക്കിയെന്നും പറഞ്ഞു.

    മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സബ്‌സിഡി നൽകി പെട്രോൾ വില ബോധപൂർവം കുറച്ചുവെന്നും, ആ തീരുമാനങ്ങളുടെ ഭാരം നിലവിലെ സർക്കാർ വഹിക്കുകയാണെന്നും മിഫ്ത പറഞ്ഞു.

    മന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നതനുസരിച്ച്, പാകിസ്ഥാൻ ഓരോ ലിറ്റർ പെട്രോളിന് 24.03 രൂപയും ഡീസലിന് 59.16 രൂപയും മണ്ണെണ്ണയ്ക്ക് 39.49 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 39.16 രൂപയും നഷ്ടം നേരിട്ടുവരികയായിരുന്നു.

    മെയ് മാസത്തിൽ ഈ നഷ്ടം 120 ബില്യൺ കടന്നതായി അദ്ദേഹം പറഞ്ഞു. ഒരു സിവിൽ ഗവൺമെന്റിന്റെ നടത്തിപ്പ് ചെലവിനേക്കാൾ (അതായത് 40 മില്യൺ രൂപ) മൂന്നിരട്ടി കൂടുതലാണ് ഇത്.

    അതേസമയം, എണ്ണകമ്പനികൾ തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസവും വില സ്ഥിരത നിലനിർത്തിയതിനാൽ പെട്രോൾ, ഡീസൽ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വിലകൾ തടസ്സമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയിൽ നിന്ന് 96.72 രൂപയിലായി. എക്സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് ഡീസൽ ലിറ്ററിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയിലെത്തി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില എല്ലാ ദിവസവും പരിഷ്കരിക്കുന്നു.

    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    Summary: Petrol price in Pakistan has touched a rocket high of Rs 233.89 per litre

    First published:

    Tags: Petrol price, Petrol Price today