നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല; ഇന്നത്തെ പെട്രോൾ വില അറിയാം

  തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല; ഇന്നത്തെ പെട്രോൾ വില അറിയാം

  കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോൾ നിരക്കുകൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പുതിയ റെക്കോർഡ് തീർത്ത ശേഷം തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം രണ്ടുമാസത്തിനിടെ ആദ്യമായി താഴേക്കു പോയ ഡീസൽ വിലയും അതേനിലയിൽ തുടരുകയാണ്.

   മെയ് നാലിന് ശേഷം, ജൂലൈ 12 വരെ 39 തവണയാണ് പെട്രോൾ വില ഉയർന്നത്. ഡെൽഹിയിലെ പെട്രോൾ വില ലിറ്ററിന് 101 രൂപയ്ക്ക് മുകളിലാണ്. ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 101.19 രൂപയായി ഉയർന്നിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിലവിവര പ്രകാരം ഡീസൽ വില ലിറ്ററിന് 89.72 രൂപയായി.

   മുംബൈയിൽ പെട്രോൾ വില മാറ്റമില്ലാതെ എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 107.20 രൂപയ്ക്കു വിൽക്കുന്നു. മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി. ഡീസൽ വിലയും അതേപടി തുടരുകയും ലിറ്ററിന് 97.29 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.

   കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.35, 92.81 രൂപയാണ്.

   ജൂലൈ 12 ന് 101.92 രൂപയായിരുന്ന ചെന്നൈയിൽ ഇന്നും അതേവിലയിൽ തന്നെയാണ് പെട്രോൾ വിൽക്കുന്നത്. 94.24 രൂപയുള്ള ഡീസൽ വിലയിലും മാറ്റമില്ല.

   പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ നിരക്ക് പരിഷ്കരണത്തിൽ 18 ദിവസത്തെ ഇടവേള അവസാനിപ്പിച്ച ശേഷം മെയ് 4 നും ജൂലൈ 12നും ഇടയിൽ പെട്രോൾ വിലയിൽ 39-ാമത്തെ വർധനവാണ് ഉണ്ടായത്.

   പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.

   രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.


   കേരളത്തിലെ ജില്ലാ തിരിച്ചുള്ള പെട്രോൾ വില ചുവടെ നൽകുന്നു. കഴിഞ്ഞ ദിവസത്തെ വില ബ്രാക്കറ്റിൽ.

   ആലപ്പുഴ: ₹ 102.06 (₹ 102.07)
   എറണാകുളം: ₹ 101.31 (₹ 101.29)
   ഇടുക്കി: ₹ 102.62 (₹ 102.68)
   കണ്ണൂർ: ₹ 101.56 (₹ 101.84)
   കാസർഗോഡ്: ₹ 102.41 (₹ 102.11)
   കൊല്ലം: ₹ 102.20 (₹ 102.55)
   കോട്ടയം: ₹ 101.68 (₹ 101.73)
   കോഴിക്കോട്: ₹ 101.95 (₹ 101.60)
   മലപ്പുറം: ₹ 102.03 (₹ 101.74)
   പാലക്കാട്: ₹ 102.43 (₹ 102.24)
   പത്തനംതിട്ട: ₹ 102.05 (₹ 102.30)
   തൃശൂർ: ₹ 101.58 (₹ 101.91)
   തിരുവനന്തപുരം: ₹ 102.99 (₹ 102.90)
   വയനാട്: ₹ 102.61 (₹ 102.63)

   Summary: The price of petrol remained unchanged on July 14 for the second consecutive day after reaching a new record high. The diesel price also remained the same on the day after decreasing for the first time in more than two months on July 12, according to a price notification by state-owned fuel retailers
   Published by:user_57
   First published:
   )}