• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | നീണ്ട 15 ദിവസങ്ങൾ, ചാഞ്ചാട്ടമില്ലാതെ പെട്രോൾ വില

Petrol price | നീണ്ട 15 ദിവസങ്ങൾ, ചാഞ്ചാട്ടമില്ലാതെ പെട്രോൾ വില

തുടർച്ചയായ 15 -ാം ദിവസവും രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

petrol diesel price

petrol diesel price

  • Share this:
    തുടർച്ചയായ 15 -ാം ദിവസവും രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. ഡീസൽ വിലയും വർദ്ധിച്ചിട്ടില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസൽ വില 89.87 രൂപയുമായി തുടർന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും ലഭ്യമാണ്.

    ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 102.08 രൂപയും ഡീസലിന് 93.02 രൂപയും എന്ന നിരക്കാണ്. ഭോപ്പാലിൽ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.

    മെയ് 4 മുതൽ പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

    അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയർന്ന നിലയിൽ നിലനിർത്തുന്നു.

    അവസാന വിലവർദ്ധനവ് അനുസരിച്ച് പെട്രോളിന് 26 മുതൽ 34 പൈസ വരെ വർധനയുണ്ടായി. ഡീസൽ നിരക്കിൽ 15 മുതൽ 37 പൈസ വരെയും. ഡീസൽ വില ലിറ്ററിന് 100 രൂപയുടെ പരിധിയിലാണെങ്കിലും കഴിഞ്ഞ ഒൻപത് ദിവസമായി ഇത് മുന്നോട്ടു കുതിക്കാതെ നിലനിൽക്കുന്നുണ്ട്.

    പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ.



    കേരളത്തിൽ ജില്ല തിരിച്ചുള്ള പെട്രോൾ വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റിൽ പഴയ വില

    ആലപ്പുഴ: ₹ 102.71 (₹ 102.80)
    എറണാകുളം: ₹ 102.27 (₹ 101.94)
    ഇടുക്കി: ₹ 103.28 (₹ 103.28)
    കണ്ണൂർ: ₹ 102.44 (₹ 102.21)
    കാസർഗോഡ്: ₹ 102.64 (₹ 102.65)
    കൊല്ലം: ₹ 103.38 (₹ 103.38)
    കോട്ടയം: ₹ 102.31 (₹ 102.33)
    കോഴിക്കോട്: ₹ 102.52 (₹ 102.64)
    മലപ്പുറം: ₹ 102.81 (₹ 102.61)
    പാലക്കാട്: ₹ 103.23 (₹ 103.23)
    പത്തനംതിട്ട: ₹ 102.85 (₹ 102.85)
    തൃശൂർ: ₹ 102.18 (₹ 102.56)
    തിരുവനന്തപുരം: ₹ 103.72 (₹ 103.82)
    വയനാട്: ₹ 103.30 (₹ 103.31)

    Summary: Petrol prices remained unchanged in the country for the 15th day on Sunday while diesel rates also did not go up. In Delhi, petrol prices remained at Rs 101.84 a litre while the rate of diesel was at Rs 89.87. In Mumbai, petrol can be bought at Rs 107.83 per litre and diesel costs Rs 97.45 for one litre. Since 4 May, fuel prices have been on the rise in the country after the assembly elections in states and union territories including West Bengal, Kerala, Assam, Tamil Nadu and Puducherry
    Published by:user_57
    First published: