സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം രാജ്യത്ത് ജൂലൈ 24 ന് തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. രണ്ട് ഇന്ധനങ്ങളുടെയും വില നേരത്തെ റെക്കോർഡ് ഉയരത്തിൽ എത്തിയ ശേഷമാണ് ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുന്നത്.
അവസാന വർദ്ധനവിൽ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 102 രൂപയ്ക്കടുത്തെത്തിച്ചു. ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 101.84 രൂപയായി ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) വില ലിസ്റ്റിംഗ് പ്രകാരം ഇവിടെ ഡീസലിന് വില ലിറ്ററിന് 89.87 രൂപയായി.
മുംബൈയിൽ പെട്രോൾ വില മാറ്റമില്ലാതെ തുടരുകയും ലിറ്ററിന് 107.83 രൂപയിൽ വിൽക്കുകയും ചെയ്തു. മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മുംബൈ നഗരം.
ഡീസൽ വില അതേപടി തുടരുകയും ലിറ്ററിന് 97.45 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.
കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 102.08 രൂപ, 93.02 രൂപ എന്നിങ്ങനെയായിരുന്നു. അതേ വിലയ്ക്ക് തന്നെ ഒരു ലിറ്റർ പെട്രോൾ ചെന്നൈയിൽ വിൽപ്പനയ്‌ക്കെത്തി. 102.49 രൂപയാണ് ഇവിടത്തെ വില. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 94.39 രൂപ എന്നതിൽ മാറ്റമില്ല.
അവസാന നിരക്ക് വർദ്ധനവ് സംഭവിച്ച ജൂലൈ 17 മുതൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
മെട്രോകളിലെയും പ്രധാന നഗരങ്ങളിലെയും പെട്രോളിന്റെ വില 26 മുതൽ 34 പൈസ വരെ വർധിച്ചു. അതേ നഗരങ്ങളിലെ ഡീസൽ നിരക്ക് 15 മുതൽ 37 പൈസ വരെ ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് 11 രൂപ വരെ ഉയർന്ന നിരക്കാണ് പലയിടത്തും. ജൂലൈ മാസത്തിൽ മാത്രം ഒൻപത് തവണ പെട്രോൾ നിരക്ക് ഉയർത്തി, ഡീസൽ വില അഞ്ച് തവണകളിൽ വർദ്ധിച്ചു.
ഇന്ധനത്തിന്റെ ഉയർന്ന വില, പ്രധാനമായും സംസ്ഥാന അധിഷ്ഠിത നികുതികൾക്കും ഇന്ധന എക്സൈസ് തീരുവയ്ക്കും മൂല്യവർധിത നികുതിക്കും (വാറ്റ്) കൂടിയാണ്. രാജ്യത്തുടനീളമുള്ളവർ നേരിടുന്ന ഇന്ധന വിലയുടെ ഭൂരിഭാഗവും ഈ ഘടകങ്ങളാണ്.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ.
മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും അധികമായി ഈടാക്കുന്ന മറ്റ് നിരക്കുകളാണ് സെസ്, അധിക നികുതി, നിലവിലുള്ള ഇന്ധന വിലയ്ക്ക് സർചാർജ് എന്നിവ പോലുള്ള നിരക്കുകൾ. ഇത് ഇന്ധനനിരക്ക് കുതിച്ചുയരാൻ കാരണമാകുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തെലി പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലായ്പ്പോഴും ഇന്ധനത്തിന് കുറഞ്ഞ നികുതിയാണ് ഈടാക്കാറുള്ളത്. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങളാണ് അരുണാചൽ പ്രദേശ്, മിസോറം എന്നിവ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.