തുടർച്ചയായ ആറാം ദിവസവും പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. അവസാന നിരക്ക് വർദ്ധനവ് സംഭവിച്ച ജൂലൈ 17 മുതൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. തുടർച്ചയായ ആറ് ദിവസങ്ങളായി, എല്ലാ നഗരങ്ങളിലും ഇന്ധന നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുകയാണ്. വില കുറയാത്തതിനാൽ വാഹനയാത്രികർക്ക് ആശ്വാസം എന്ന് പറയാൻ കഴിയുന്നുമില്ല.
മെട്രോകളിലെയും പ്രധാന നഗരങ്ങളിലെയും പെട്രോളിന്റെ വില 26 മുതൽ 34 പൈസ വരെ വർധിച്ചു. അതേ നഗരങ്ങളിലെ ഡീസൽ നിരക്ക് 15 മുതൽ 37 പൈസ വരെ ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് 11 രൂപ വരെ ഉയർന്ന നിരക്കാണ് പലയിടത്തും. ജൂലൈ മാസത്തിൽ മാത്രം ഒൻപത് തവണ പെട്രോൾ നിരക്ക് ഉയർത്തി, ഡീസൽ വില അഞ്ച് തവണകളിൽ വർദ്ധിച്ചു.
ഡൽഹിയിലെ പെട്രോൾ നിരക്ക് ലിറ്ററിന് 101.84 രൂപയായി തുടരുന്നതിനാൽ തലസ്ഥാനത്തെ വാഹന യാത്രികർക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലുള്ള വിലയുമായി പൊരുത്തപ്പെടേണ്ടി വരുന്നു. മുംബൈയിൽ പെട്രോൾ വില രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ലിറ്ററിന് 108 രൂപയുമായി അടുത്തെത്തിയിരിക്കുകയാണ് ഇവിടെ. ലിറ്ററിന് 107.83 രൂപയാണ് വില.
ശനിയാഴ്ചത്തെ വർധന ലിറ്റർ പെട്രോളിന് 102.80 രൂപയായി ഉയർന്നതിനാൽ കൊൽക്കത്തയ്ക്കും വിലയുടെ കാര്യത്തിൽ നേട്ടമില്ല. ചെന്നൈ, ബാംഗ്ലൂർ നഗരങ്ങൾ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യേന ഒരേവില നിലനിർത്തുന്നു. ചെന്നൈയിൽ ഇപ്പോഴും ലിറ്ററിന് 102.49 രൂപയാണ് വില. ബാംഗ്ലൂരിന് 105.25 രൂപയാണ് നിരക്ക്.
മെട്രോകൾക്കും ബാംഗ്ലൂരിനും ഡീസൽ വില ലിറ്ററിന് 100 രൂപയ്ക്ക് താഴെയാണ്. ഡൽഹിയിലെ ഡീസൽ നിരക്ക് ലിറ്ററിന് 89.87 രൂപയാണ്. മുംബൈയും കൊൽക്കത്തയും യഥാക്രമം 97.45 രൂപയും 93.02 രൂപയുമാണ് ഡീആൾ ഇനത്തിൽ ഈടാക്കുന്ന നിരക്ക്. ചെന്നൈ നഗരത്തിൽ ലിറ്ററിന് 94.39 രൂപയാണ്. ബാംഗ്ലൂർ നഗരത്തിൽ വാഹനമോടിക്കുന്നവർ ലിറ്ററിന് 95.26 രൂപ തുടർച്ചയായി നൽകുകയാണ്.
ഇന്ധനത്തിന്റെ ഉയർന്ന വില, പ്രധാനമായും സംസ്ഥാന അധിഷ്ഠിത നികുതികൾക്കും ഇന്ധന എക്സൈസ് തീരുവയ്ക്കും മൂല്യവർധിത നികുതിക്കും (വാറ്റ്) കൂടിയാണ്. രാജ്യത്തുടനീളമുള്ളവർ നേരിടുന്ന ഇന്ധന വിലയുടെ ഭൂരിഭാഗവും ഈ ഘടകങ്ങളാണ്.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ.
മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും അധികമായി ഈടാക്കുന്ന മറ്റ് നിരക്കുകളാണ് സെസ്, അധിക നികുതി, നിലവിലുള്ള ഇന്ധന വിലയ്ക്ക് സർചാർജ് എന്നിവ പോലുള്ള നിരക്കുകൾ. ഇത് ഇന്ധനനിരക്ക് കുതിച്ചുയരാൻ കാരണമാകുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തെലി പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലായ്പ്പോഴും ഇന്ധനത്തിന് കുറഞ്ഞ നികുതിയാണ് ഈടാക്കാറുള്ളത്. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങളാണ് അരുണാചൽ പ്രദേശ്, മിസോറം എന്നിവ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.