നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | റെക്കോർഡ് വിലയിൽ എത്തിയ ശേഷം മാറ്റമില്ലാതെ എണ്ണവില; ഇന്നത്തെ നിരക്കറിയാം

  Petrol price | റെക്കോർഡ് വിലയിൽ എത്തിയ ശേഷം മാറ്റമില്ലാതെ എണ്ണവില; ഇന്നത്തെ നിരക്കറിയാം

  പ്രാദേശിക നികുതികളായ മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം എണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ ദിവസം പുതിയ റെക്കോഡിലെത്തിയതിന് ശേഷമാണ് ഈ ആശ്വാസം.

   മെയ് നാലിന് ശേഷം 38 തവണ എണ്ണവില ഉയർന്നിരുന്നു. ജൂലൈ 10ന് ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 101 രൂപയ്ക്ക് അരികിലെത്തിയിരുന്നു. ദേശീയ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 100.95 രൂപയായിരുന്നു വില. ഡീസൽ ലിറ്ററിന് 89.92 രൂപയാണ് വിലയെന്ന് ഭാരത് പെട്രോളിയത്തിന്റെ വില വിവര പട്ടികയിൽ പറയുന്നു.

   മുംബൈയിലും പെട്രോളിന്റെ വില മാറ്റമില്ലാതെ എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 106.97 രൂപയിൽ തുടരുന്നു. മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മുംബൈ മാറിയിരുന്നു.

   മുംബൈയിൽ ഡീസൽ വിലയും മാറ്റമില്ലാതെ തുടരുന്നു. ലിറ്ററിന് 97.5 രൂപയാണ് ഇവിടുത്തെ വില.

   ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.05, 93.01 എന്നിങ്ങനെയായിരുന്നു കൊൽക്കത്തയിൽ.

   ലിറ്ററിന് 100 രൂപയിൽ കൂടുതൽ ഇന്ധനം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലാണ് മേൽപ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളും. മെട്രോ നഗരങ്ങൾക്ക് പുറത്ത്, ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്.  രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോൾ ഉയർന്ന നിലയിലെത്തി.

   പ്രാദേശിക നികുതികളായ മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഡൽഹിയിലെ പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും നികുതിയാണ് (കേന്ദ്രസർക്കാർ ശേഖരിക്കുന്ന ലിറ്റർ എക്സൈസ് തീരുവ 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 22.80 രൂപയും).   ഡീസൽ വിലയുടെ പകുതിയും നികുതികളാണ് (31.80 രൂപ സെൻട്രൽ എക്സൈസും 13.04 രൂപ വാറ്റ്).

   കേരളത്തിലെ ജില്ലാ തിരിച്ചുള്ള ഇന്ധന വില ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില.

   ആലപ്പുഴ: ₹ 101.36 (₹ 101.44)
   എറണാകുളം: ₹ 101.01 (₹ 101.01)
   ഇടുക്കി: ₹ 102.35 (₹ 101.38)
   കണ്ണൂർ: ₹ 101.52 (₹ 101.56)
   കാസർഗോഡ്: ₹ 102.07 (₹ 101.83)
   കൊല്ലം: ₹ 102.45 (₹ 102.34)
   കോട്ടയം: ₹ 101.38 (₹ 101.68)
   കോഴിക്കോട്: ₹ 101.51 (₹ 101.66)
   മലപ്പുറം: ₹ 101.75 (₹ 101.54)
   പാലക്കാട്: ₹ 102.15 (₹ 102.06)
   പത്തനംതിട്ട: ₹ 102.24 (₹ 102.02)
   തൃശൂർ: ₹ 101.25 (₹ 101.75)
   തിരുവനന്തപുരം: ₹ 103.14 (₹ 103.03)
   വയനാട്: ₹ 102.38 (₹ 102.35)

   Summary: The price of petrol and diesel remained unchanged on July 11 after reaching a new record high on the previous day, according to a price notification by state-owned fuel retailers. The increase on July 10, 38 th since May 4 2021, took the petrol price in national capital Delhi closer to Rs 101 per litre mark
   Published by:user_57
   First published:
   )}