നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol price | എണ്ണവിലയിൽ മാറ്റമില്ല; മുംബൈയിൽ ഏറ്റവും ഉയർന്ന പെട്രോൾ വില

    Petrol price | എണ്ണവിലയിൽ മാറ്റമില്ല; മുംബൈയിൽ ഏറ്റവും ഉയർന്ന പെട്രോൾ വില

    Petrol price remains unchanged on July 21 | തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

    petrol diesel price

    petrol diesel price

    • Share this:
      തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. ഡീസൽ നിരക്കും ഉയർന്നില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസലിന്റെ വില 89.87 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയും ഡീസൽ ഒരു ലിറ്ററിന് 97.45 രൂപയുമാണ്.

      ഒരു ലിറ്റർ പെട്രോളിന് ചെന്നൈയിൽ 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 102.08 രൂപയും ഡീസൽ 93.02 രൂപയുമായി തുടരുന്നു. ഭോപ്പാലിൽ പെട്രോൾ 110.20 രൂപയ്ക്കും ഡീസൽ ഒരു ലിറ്ററിന് 98.67 രൂപയ്ക്കും വാങ്ങാം.

      പശ്ചിമ ബംഗാൾ, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് 4 മുതൽ രാജ്യത്ത് ഇന്ധന വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവ അനുസരിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലയാണ്.

      ഡൽഹിയിലെ പെട്രോൾ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും നികുതിയാണ് (കേന്ദ്രസർക്കാർ ശേഖരിക്കുന്ന എക്സൈസ് തീരുവ 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 22.80 രൂപയും). ഡീസൽ വിലയുടെ പകുതിയും നികുതികളാണ് (31.80 രൂപ സെൻട്രൽ എക്സൈസ് നികുതിയും 13.04 രൂപ വാറ്റ്).

      ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലായ് 9 വരെ പെട്രോൾ വില 63 തവണയും ഡീസൽ വില 61 തവണയുമാണ് കൂട്ടിയത്. ലോക്സഭയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്പുരി ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചതാണിത്. എൽ.പി.ജി വില അഞ്ചു തവണയും കൂട്ടി. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ആഗോളവിപണിക്ക് അനുസരിച്ച് മാ​റ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.

      ഇക്കാലയളവിൽ നാല് പ്രാവശ്യം പെട്രോൾ, ഡീസൽ വില കുറച്ചു.



      കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോൾ വില ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില.

      ആലപ്പുഴ: ₹ 102.72 (₹ 102.80)
      എറണാകുളം: ₹ 102.04 (₹ 102.42)
      ഇടുക്കി: ₹ 103.33 (₹ 103.28)
      കണ്ണൂർ: ₹ 102.49 (₹ 102.49)
      കാസർഗോഡ്: ₹ 102.76 (₹ 103.16)
      കൊല്ലം: ₹ 103.20 (₹ 103.18)
      കോട്ടയം: ₹ 102.38 (₹ 102.14)
      കോഴിക്കോട്: ₹ 102.30 (₹ 102.56)
      മലപ്പുറം: ₹ 102.39 (₹ 102.63)
      പാലക്കാട്: ₹ 102.72 (₹ 103.27)
      പത്തനംതിട്ട: ₹ 102.95 (₹ 102.85)
      തൃശൂർ: ₹ 102.37 (₹ 102.23)
      തിരുവനന്തപുരം: ₹ 103.82 (₹ 103.82)
      വയനാട്: ₹ 103.28 (₹ 103.28)

      Summary: Petrol prices remained unchanged in the country on Wednesday while diesel rates also did not go up. In Delhi, petrol prices remained at Rs 101.84 a litre while the rate of diesel was at Rs 89.87. In Mumbai, petrol can be bought at Rs 107.83 per litre and diesel costs Rs 97.45 for one litre
      Published by:user_57
      First published:
      )}