തുടർച്ചയായ പതിനാറാം ദിവസവും നാല് മെട്രോ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയുമാണ്.
നിലവിൽ, നാല് മെട്രോ നഗരങ്ങളിൽ, പെട്രോൾ, ഡീസൽ വിലകൾ നോക്കിയാൽ മുംബൈയിലേത് ഏറ്റവും ഉയർന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂല്യവർദ്ധിത നികുതി കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകൾ വ്യത്യാസപ്പെടുന്നു.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്കുകൾ പുതുക്കുന്നു. പെട്രോൾ, ഡീസൽ വിലകളിലെ മാറ്റങ്ങൾ എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ വരും.
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിൽ കഴിഞ്ഞ 17 മാസത്തിനിടയിൽ ഫാക്ടറി പ്രവർത്തനം ഏറ്റവും മന്ദഗതിയിൽ വളരുന്നതായി ഒരു സർവേ കാണിച്ചതിനെത്തുടർന്ന് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയിൽ ആഗോളതലത്തിൽ തിങ്കളാഴ്ച എണ്ണ വില കുറയുകയുണ്ടായി.
മെയ് 4 മുതൽ പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയർന്ന നിലയിൽ നിലനിർത്തുന്നു.
അവസാന വിലവർദ്ധനവ് അനുസരിച്ച് പെട്രോളിന് 26 മുതൽ 34 പൈസ വരെ വർധനയുണ്ടായി. ഡീസൽ നിരക്കിൽ 15 മുതൽ 37 പൈസ വരെയും. ഡീസൽ വില ലിറ്ററിന് 100 രൂപയുടെ പരിധിയിലാണെങ്കിലും കഴിഞ്ഞ ഒൻപത് ദിവസമായി ഇത് മുന്നോട്ടു കുതിക്കാതെ നിലനിൽക്കുന്നുണ്ട്.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ.
കേരളത്തിൽ ജില്ല തിരിച്ചുള്ള പെട്രോൾ വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റിൽ പഴയ വില:
ആലപ്പുഴ: ₹ 102.47 (₹ 102.71)
എറണാകുളം: ₹ 102.04 (₹ 102.27)
ഇടുക്കി: ₹ 103.05 (₹ 103.28)
കണ്ണൂർ: ₹ 102.20 (₹ 102.44)
കാസർഗോഡ്: ₹ 103.12 (₹ 102.64)
കൊല്ലം: ₹ 103.38 (₹ 103.38)
കോട്ടയം: ₹ 102.47 (₹ 102.31)
കോഴിക്കോട്: ₹ 102.24 (₹ 102.52)
മലപ്പുറം: ₹ 102.81 (₹ 102.81)
പാലക്കാട്: ₹ 102.89 (₹ 103.23)
പത്തനംതിട്ട: ₹ 102.66 (₹ 102.85)
തൃശൂർ: ₹ 102.28 (₹ 102.18)
തിരുവനന്തപുരം: ₹ 103.90 (₹ 103.72)
വയനാട്: ₹ 103.30 (₹ 103.30)
Summary: The nation-wide petrol price continues to remain unchanged for 16 days in a row. However, fuel price across the country remains in an all-time high irrespective of national fuel price level. Oil price in states vary according to value-added tax and other taxes levied on the consumers. Petrol price in Kerala is also providedഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.