നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | രണ്ടു മാസത്തിനിടെ കൂടിയത് ലിറ്ററിന് 10 രൂപ; ഇന്നത്തെ പെട്രോൾ നിരക്ക് അറിയാം

  Petrol price | രണ്ടു മാസത്തിനിടെ കൂടിയത് ലിറ്ററിന് 10 രൂപ; ഇന്നത്തെ പെട്രോൾ നിരക്ക് അറിയാം

  Petrol price soared by Rs 10 per litre within two months | ഏറ്റവും പുതിയ ഇന്ധനവില അറിയാം

  ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  • Share this:
   കഴിഞ്ഞ ദിവസത്തെ വർധനവിന് ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യത്തൊട്ടാകെയുള്ള ഇന്ധന വിലയിൽ അടുത്തിടെ വൻ വർധനയുണ്ടായിരുന്നു. നേരത്തെ ഒപെക് പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്തിന്റെ ഫലമായി, അന്താരാഷ്ട്ര അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ രണ്ട് മാസമായി കടുത്ത ഏറ്റക്കുറച്ചിലുണ്ടായിരുന്നു. രാജ്യത്തെ ഇന്ധനനിരക്ക് ആ രണ്ട് മാസത്തേക്ക് ഉയർന്ന പ്രവണതയാണ് പ്രകടിപ്പിച്ചത്.

   നഗരങ്ങളിലുടനീളമുള്ള വില പെട്രോളിന് ലിറ്ററിന് 10 രൂപയിൽ കൂടുതലാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ജൂലൈ 15 ലെ വിലക്കയറ്റത്തോടെ പ്രധാന മെട്രോ നഗരങ്ങളിലെയും ബാംഗ്ലൂരിലെയും പെട്രോൾ നിരക്ക് 31 മുതൽ 39 പൈസ വരെ വർധിച്ചു. അതേസമയം, ഡീസൽ വില 15 പൈസ മുതൽ 21 വരെ വർധിച്ചിരുന്നു.

   മുംബൈയിൽ വ്യാഴാഴ്ച മുതൽ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 107.54 രൂപയാണ്, മുൻ വിലനിലവാരത്തിൽ നിന്ന് 34 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ നിലവിലെ വില ലിറ്ററിന് 101.54 രൂപയാണ്. കൊൽക്കത്തയും ചെന്നൈയും ഇന്ധന നിരക്കിന്റെ കാര്യത്തിൽ യഥാക്രമം ലിറ്ററിന് 101.74 രൂപയും പെട്രോളിന് 102.23 രൂപയുമാണ് ഈടാക്കുന്നത്.

   കൊൽക്കത്തയിൽ 39 പൈസയും ചെന്നൈയിൽ 31 പൈസയും വർദ്ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ വ്യാഴാഴ്ച 36 പൈസ വർധനയുണ്ടായി. ഇവിടെ ലിറ്ററിന് 104.94 രൂപയാണ് വില.

   കൂടുതൽ നഗരങ്ങൾ ലിറ്ററിന് 100 രൂപ എന്ന നിലയിലേക്ക് ഡീസൽ വിലയുടെ കാര്യത്തിൽ എത്തുകയാണ്. മുംബൈയിൽ ഡീസൽ നിരക്ക് വ്യാഴാഴ്ച മുതൽ ലിറ്ററിന് 97.45 രൂപയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഡീസലിന്റെ വില ലിറ്ററിന് 89.87 രൂപയാണ്. ചെന്നൈയിലും സമാനമായ വർധനയുണ്ടായി. ഇവിടെ ഡീസൽ നിരക്ക് ലിറ്ററിന് 94.39 രൂപയായി.

   ഡൽഹിയിലും ചെന്നൈയിലും ഡീസൽ വിലയിൽ 15 പൈസയുടെ വർധനയുണ്ടായി. കൊൽക്കത്തയിൽ 21 പൈസ ഉയർന്നു. ഇത് ഡീസലിന്റെ ഏറ്റവും പുതിയ വില ലിറ്ററിന് 93.02 രൂപ എന്ന നിലയിലെത്തിച്ചിട്ടുണ്ട്. ബാംഗ്ലൂർ മൂന്നക്കത്തിലേക്ക് എത്തുകയാണ്. ഡീസൽ നിരക്ക് ലിറ്ററിന് 95.26 രൂപയാണ്. ഇത് 17 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

   പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.

   രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.   കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോൾ വില ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില

   ആലപ്പുഴ: ₹ 102.50 (₹ 102.41)

   എറണാകുളം: ₹ 101.70 (₹ 101.89)

   ഇടുക്കി: ₹ 102.12 (₹ 102.98)

   കണ്ണൂർ: ₹ 101.96 (₹ 102.29)

   കാസർഗോഡ്: ₹ 102.53 (₹ 102.53)

   കൊല്ലം: ₹ 102.88 (₹ 102.97)

   കോട്ടയം: ₹ 102.55 (₹ 101.84)

   കോഴിക്കോട്: ₹ 102.34 (₹ 102.23)

   മലപ്പുറം: ₹ 102.53 (₹ 102.38)

   പാലക്കാട്: ₹ 102.84 (₹ 103.38)

   പത്തനംതിട്ട: ₹ 102.65 (₹ 102.40)

   തൃശൂർ: ₹ 102.60 (₹ 101.98)

   തിരുവനന്തപുരം: ₹ 103.28 (₹ 103.77)

   വയനാട്: ₹ 103.09 (₹ 102.91)

   Summary: Petrol and diesel prices remain unchanged on Friday after yesterday’s hike. The fuel prices across the nations saw a massive increase as the rates hit fresh highs across the nation
   Published by:user_57
   First published:
   )}