നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Price Today | സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂടി

    Petrol Price Today | സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂടി

    തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്.

    • Share this:
      കൊ​ച്ചി: സംസഥാനത്ത് പെട്രോള്‍ വില കഴിഞ്ഞ ദിവസം 90 രൂപ കടന്നതിനു പിന്നാലെ ഇന്നും വില കൂട്ടി. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരു ലി​റ്റ​ര്‍ പെട്രോളിന് 90 രൂപ 39 പൈസ​യാണ് വില. കൊ​ച്ചി​യി​ല്‍ പെട്രോൾ വില 88 രൂപ 60 പൈസയായി. ഡീ​സ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 84 രൂപ 50 പൈസ​യും കൊ​ച്ചി​യി​ല്‍ 83 രൂപ 15 പൈസ​യു​മാ​ണ് വില. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 18 രൂപയാണ് ലിറ്ററിന് കൂടിയത്.

      You May Also Like - Karunya Plus KN-355 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

      രാജ്യാന്തര വിപണിയിൽ ബെന്‍റ് ക്രൂഡോയിൽ വില ബാരലിന് രണ്ടു ശതമാനം വർദ്ധിച്ച് 62 ഡോളറായി ഉയർന്നു. കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‍വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബെന്‍റ് ക്രൂഡോയിൽ വില 60-65 നിലയിൽ തുടരുന്നത്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ ആറിനാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.

      ക്രൂഡ് ഓയില്‍ വിലക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇന്ധന വിലയില്‍ കാര്യമായ ഇടിവ് ഉണ്ടായില്ലായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറക്കാന്‍ തയ്യാറാകാത്തതും വിലവര്‍ധനക്ക് കാരണമാകുന്നുണ്ട്.

      You May Also Like - സ്ത്രീകളുടെ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

      ഇന്ധനവില എണ്ണ കമ്പനികൾ ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്.

      You May Also Like - എന്താണ് ബിറ്റ്‌കോയിൻ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?

      ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്.

      Also Read-ഒന്നര ബില്യൺ ഡോളർ ബിറ്റ്‌കോയിൻ വാങ്ങി ടെസ്ല; പണമിടപാടുകൾ ക്രിപ്റ്റോ കറ൯സിലേക്ക് മാറ്റാ൯ ഒരുങ്ങുന്നു

      കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.
      Published by:Anuraj GR
      First published:
      )}