നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price Today: പതിനെട്ടാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

  Petrol Diesel Price Today: പതിനെട്ടാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

  നവംബർ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ (excise duty) സർക്കാർ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് സർക്കാർ കുറച്ചത്.

  fuel price

  fuel price

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ തുടർച്ചയായ പതിനെട്ടാം ദിവസവും മാറ്റമില്ല. ഇന്ന് രാവിലെയോടെയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ ഡീസലിന്റെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. നവംബർ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ (excise duty) സർക്കാർ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് സർക്കാർ കുറച്ചത്. രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോൾ 103.97 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡീസൽ നിരക്ക് 86.67 രൂപയായി തുടരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലാണ് വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 94.14 രൂപയാണ് ഇവിടുത്തെ നിരക്ക്.

   ദീപാവലിക്ക് തലേ ദിവസം പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും സർക്കാർ കുറച്ചിരുന്നു. അന്നുമുതൽ, ഇന്ധനവില ഏതാണ്ട് സ്ഥിരമായി തുടരുകയാണ്. യുപി ഉൾപ്പെടെ പല സം ലഭിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളോട് പറയട്ടെ.

   സംസ്ഥാനങ്ങളും വില കുറച്ചിരുന്നു

   പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതിനെ തുടർന്ന് ചില സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഉദാഹരണത്തിന്, യുപിയിൽ പെട്രോൾ ഡീസൽ വില 12 രൂപ വരെ കുറഞ്ഞു.

   2021 നവംബർ 20-ലെ പെട്രോൾ ഡീസൽ വില

   >> ഡൽഹി പെട്രോൾ ലിറ്ററിന് 103.97 രൂപയും ഡീസലിന് 86.67 രൂപയും
   >> മുംബൈ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയും
   >> ചെന്നൈ പെട്രോൾ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.43 രൂപയും
   >> കൊൽക്കത്ത പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 89.79 രൂപയും
   >> ശ്രീഗംഗാനഗർ പെട്രോൾ ലിറ്ററിന് 114.01 രൂപയും ഡീസലിന് 98.39 രൂപയും

   ഈ നഗരങ്ങളിൽ പെട്രോൾ-ഡീസൽ വില 100 രൂപയിൽ താഴെയാണ്

   >> പോർട്ട് ബ്ലെയർ പെട്രോൾ ലിറ്ററിന് 82.96 രൂപയും ഡീസലിന് 77.13 രൂപയും
   >> നോയിഡ പെട്രോൾ ലിറ്ററിന് 95.51 രൂപയും ഡീസലിന് 87.01 രൂപയും
   >> ഇറ്റാനഗർ പെട്രോൾ ലിറ്ററിന് 92.02 രൂപയും ഡീസലിന് 79.63 രൂപയും
   >> ചണ്ഡിഗഡ് പെട്രോൾ ലിറ്ററിന് 94.23 രൂപയും ഡീസലിന് 80.9 രൂപയും
   >> ഐസ്വാൾ പെട്രോൾ ലിറ്ററിന് 94.26 രൂപയും ഡീസലിന് 79.73 രൂപയും
   >> ലഖ്‌നൗ പെട്രോൾ ലിറ്ററിന് 95.28 രൂപയും ഡീസലിന് 86.8 രൂപയും
   >> ഷിംല പെട്രോൾ ലിറ്ററിന് 95.78 രൂപയും ഡീസലിന് 80.35 രൂപയും
   >> പനാജി 96.38 രൂപയും ഡീസലിന് 87.27 രൂപയും
   >> ഗാംഗ്‌ടോക്ക് ലിറ്ററിന് 97.7 രൂപയും ഡീസലിന് 82.25 രൂപയും
   >> റാഞ്ചി 98.52, ഡീസൽ ലിറ്ററിന് 91.56 രൂപ
   >> ഷില്ലോങ് 99.28, ഡീസൽ ലിറ്ററിന് 88.75 രൂപ
   >> ഡെറാഡൂൺ 99.41, ഡീസൽ ലിറ്ററിന് 87.56 രൂപ
   >> ദാമൻ 93.02 രൂപയും ഡീസലിന് 86.9 രൂപയും

   എല്ലാ ദിവസവും ആറു മണിക്ക് ഇന്ധന വില മാറുന്നു

   എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്‌സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റും കൂട്ടിയാണ് അതിന്റെ വില കണക്കാക്കുന്നത്.

   ഓരോ ദിവസത്തെയും നിരക്കുകൾ അറിയാം

   പെട്രോൾ ഡീസലിന്റെ പ്രതിദിന നിരക്ക് എസ്എംഎസ് വഴിയും നിങ്ങൾക്ക് അറിയാനാകും ഡീസൽ പെട്രോൾ വില ദിവസേന എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും BPCL ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് RSP എന്നും ടൈപ്പ് ചെയ്ത് എസ് എം എസ് അയച്ചാൽ വിവരങ്ങൾ ലഭിക്കും. അതേ സമയം HPCL ഉപഭോക്താക്കൾക്ക് HPPrice 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.
   Published by:Anuraj GR
   First published:
   )}