ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ 28ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്പനികൾ പ്രതിദിന വില നിശ്ചയിക്കൽ പുനരാരംഭിച്ചതിന് ശേഷം ഇത്രയും അധികം ദിവസം തുടർച്ചയായി വില വർധനവില്ലാതെ തുടരുന്നത് ഇതാദ്യമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ 101.49 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്ത - പെട്രോൾ 102.08 രൂപ, ഡീസൽ- 93.02 രൂപ, ചണ്ഡീഗഡ് - പെട്രോൾ - 97.93 രൂപ, ഡീസൽ- 89.50 രൂപ, റാഞ്ചി - പെട്രോൾ- 96.68 രൂപ, ഡീസൽ- 94.84 രൂപ, ലഖ്നൗ - പെട്രോൾ - 98.92 രൂപ, ഡീസൽ - 90.26 രൂപ, പട്ന - പെട്രോൾ 104.25 രൂപ, ഡീസൽ 95.57 രൂപ, ഭോപ്പാൽ - പെട്രോൾ 110.20 രൂപ, ഡീസൽ- 98.67 രൂപ എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ ഇന്ധന നിരക്ക്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് ബാരലിന് 68.44 ഡോളറായാണ് കുറഞ്ഞത്. ബ്രെന്റ് ക്രൂഡിന് 70.59 ഡോളറാണ്. എന്നാൽ രാജ്യാന്തര വിപണിയിലെ ഈ കുറവിന്റെ നേട്ടം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോൾ, ഡീസൽ വില എക്സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റ് ഘടകങ്ങളും ചേർത്താണ് നിർണയിക്കുന്നത്.
Also Read-
Nirmal NR-237, Kerala Lottery result| നിർമൽ NR 237 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപജൂലൈ 17ന് ശേഷം ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.
പെട്രോൾ വില മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർഇന്ധനവില വർധനവിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാറിന്‍റെ പ്രഖ്യാപനം.
തമിഴ്നാട്ടിൽ പെട്രോൾ വില മൂന്ന് രൂപ കുറക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
നികുതിയിനത്തിൽ മൂന്ന് രൂപ കുറക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശപ്രകാരമാണ് വിലകുറക്കുന്നതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എണ്ണകമ്പനികൾ വൻതോതിൽ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോൾ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയും കടന്ന് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ കുറവ് വരുത്താൻ എണ്ണകമ്പനികൾ തയാറായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.