ഡീസലിന്റെ മൂല്യവര്‍ധിത നികുതി (Value Added Tax -VAT) 22 ശതമാനത്തില്‍ 17 ശതമാനമാക്കി കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്. ചൊവ്വാഴ്ച ജാര്‍ഖണ്ഡ് വിധാന്‍ സഭയിലെത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്, ഗ്രാമവികസന വകുപ്പ് മന്ത്രി ആലംഗീര്‍ ആലം എന്നിവരുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.
ബീഹാറിലെയും പശ്ചിമ ബംഗാളിലെയും തങ്ങളുടെ എതിരാളികളോട് പിടിച്ചു നില്ക്കാന് നികുതി ഇളവ് അനിവാര്യമാണെന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വാറ്റ് നികുതി കുറച്ചതോടെ ഇന്ധനവിലയില്‍ ഉണ്ടായ വ്യത്യാസം മൂലം പ്രമുഖ വ്യവസായ യൂണിറ്റുകളെല്ലാം അയല്‍ സംസ്ഥാനങ്ങളിലെ ഡീലര്‍മാരില്‍ നിന്നാണ് ഡീസല്‍ വാങ്ങുന്നതെന്ന് ജാര്‍ഖണ്ഡ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് മൂലം സംസ്ഥാനത്തിന്റെ ഇന്ധനവില്പ്പനയിലും വരുമാനത്തിനും കാര്യമായ നഷ്ടം സംഭവിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ 72-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്.മെയ് 21നാണ് രാജ്യത്ത് ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്.137 ദിവസത്തെ ഇടവേളയ്ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.35 രൂപയ്ക്കും ഡീസൽ 97.28 രൂപയ്ക്കും വിൽക്കുന്നു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. പെട്രോളിനും ഡീസലിനും ചെന്നൈയിൽ യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില.
പെട്രോളിന് ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും എണ്ണ വിപണന കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( എച്ച്പിസിഎൽ ) എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഒഎംസികൾ അന്താരാഷ്ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റമുണ്ടാകും.
വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 2 ന് സർക്കാർ ഡീസൽ കയറ്റുമതിയുടെ നികുതി ലിറ്ററിന് 5 രൂപയായി കുറയ്ക്കുകയും എടിഎഫിന്റെ നികുതി ഒഴിവാക്കുകയും ചെയ്തു. എന്നിരുന്നാലും, പെട്രോളിയം ക്രൂഡിന്റെ അധിക എക്സൈസ് തീരുവ (സെസ്) ടണ്ണിന് 17,000 രൂപയിൽ നിന്ന് 17,750 രൂപയായി ഉയർത്തി. കഴിഞ്ഞ മാസം ആദ്യം പെട്രോൾ കയറ്റുമതിയുടെ നികുതി എടുത്തുകളഞ്ഞിരുന്നു.
പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:ഡൽഹിപെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈപെട്രോൾ ലിറ്ററിന് 111.35 രൂപ
ഡീസൽ ലിറ്ററിന് 97.28 രൂപ
കൊൽക്കത്തപെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈപെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽപെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരുപെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തിപെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്നൗപെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർപെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരംപെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.