• HOME
  • »
  • NEWS
  • »
  • money
  • »
  • PF | ഇനി പ്രൊവിഡൻറ് ഫണ്ടിനും നികുതിയോ? സർക്കാർ പറയുന്നത് ഇങ്ങനെ

PF | ഇനി പ്രൊവിഡൻറ് ഫണ്ടിനും നികുതിയോ? സർക്കാർ പറയുന്നത് ഇങ്ങനെ

ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ പിഎഫ് അക്കൗണ്ടുകളും നികുതി ഉള്ളതെന്നും ഇല്ലാത്തതെന്നും രണ്ടായി വേ‍‍ർതിരിക്കപ്പെടും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിന് (EPF) നികുതി ചുമത്താൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വ‍ർഷത്തിൽ 2.50 ലക്ഷത്തിന് മുകളിൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (Employees Provident Fund) സംഭാവന വരുന്നവർക്കാണ് നികുതി (Tax) ചുമത്താൻ ഒരുങ്ങുന്നത്. വർഷത്തിൽ 5 ലക്ഷത്തിന് മുകളിൽ പിഎഫ് (PF) സംഭാവന വരുന്ന സർക്കാർ ഉദ്യോഗസ്ഥരും നികുതി അടയ്ക്കേണ്ടി വരും. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഉപയോഗിക്കാൻ വേണ്ടിയാണ് ഇന്ത്യയിലെ ജീവനക്കാർക്ക് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് അഥവാ പിഎഫ് അക്കൗണ്ട് (PF Account) നി‍ർബന്ധമാക്കിയിട്ടുള്ളത്. കേന്ദ്ര സ‍ർക്കാരിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ അഥവാ EPFO ആണ് ജീവനക്കാർക്കായി ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

    ഏറ്റവും പുതിയ ഇൻകം ടാക്സ് നിയമം പ്രകാരം ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ പിഎഫ് അക്കൗണ്ടുകളും നികുതി ഉള്ളതെന്നും ഇല്ലാത്തതെന്നും രണ്ടായി വേ‍‍ർതിരിക്കപ്പെടും. പുതിയ നിയമം ജീവനക്കാരൻെറ പിഎഫ് സംഭാവനയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ. തൊഴിലുടമയുടെ സംഭാവന ഇക്കാര്യത്തിൽ പരിഗണിക്കില്ല.

    പിഎഫിന് നികുതി ചുമത്തുന്നത് എങ്ങനെ?

    ഉയർന്ന വരുമാനക്കാരെ നോട്ടമിട്ടാണ് സർക്കാർ പിഎഫിന് നികുതി ചുമത്താനൊരുങ്ങുന്നത്. എന്നാൽ എങ്ങനെയാണ് ഈ നികുതി കണക്കാൻ പോവുന്നത്? ഉദാഹരണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ 5 ലക്ഷം രൂപ പിഎഫിലേക്ക് അടയ്ക്കുന്നുവെങ്കിൽ അതിൽ 2.50 ലക്ഷം രൂപയ്ക്ക് മാത്രമാണ് നികുതി അടയ്ക്കേണ്ടത്. ഒരു സർക്കാർ ജീവനക്കാരൻ പിഎഫിലേക്ക് ആറ് ലക്ഷം രൂപ നൽകുന്നുവെങ്കിൽ നിയമപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് നികുതി അടയ്ക്കേണ്ടി വരും. സർക്കാർ ജീവനക്കാർക്ക് ഗവൺമെൻറ് പ്രോവിഡൻറ് ഫണ്ട് (GPF) എന്നൊരു സംവിധാനമുണ്ട്. ജീവനക്കാരൻെറ സംഭാവന മാത്രമാണ് ഇതിലുൾപ്പെടുക.

    നികുതിയില്ലാത്തതിനാൽ ഉയർന്ന വരുമാനമുള്ളവർ പിഎഫിലേക്ക് കൂടുതൽ തുക അടയ്ക്കുന്ന രീതി ഒഴിവാക്കാൻ വേണ്ടിയാണ് സ‍ർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു ശതമാനത്തിൽ താഴെ നികുതിദായകരെ മാത്രമേ ഈ നിയമം ബാധിക്കുകയുള്ളൂവെന്ന് സ‍ർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിൻെറ ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 1962ലെ ഇൻകം ടാക്സ് നിയമത്തിന് കീഴിൽ 9D എന്ന പുതിയൊരു വകുപ്പുണ്ടാക്കിയിട്ടുണ്ട്. 2021 മാർച്ച് 31 വരെ പിഎഫിന് നികുതി ചുമത്തില്ലെന്ന് CBDT അറിയിച്ചു.

    അഞ്ച് വർഷത്തിനുള്ളിൽ തുക പൂ‍ർണമായും പിൻവലിച്ചാൽ അല്ലാതെ നിലവിൽ പിഎഫിന് നികുതി അടയ്ക്കേണ്ടതില്ല. ജീവനക്കാരൻ അവരുടെ വരുമാനത്തിന്റെ 12 ശതമാനവും സർക്കാ‍ർ മറ്റൊരു 12 ശതമാനവും ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 8.33 ശതമാനം ഇപിഎസ് സ്കീമിലേക്ക് പോകുന്നു. ബാക്കിയുള്ള തുക ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടുകയും ചെയ്യും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) 2021-22 സാമ്പത്തിക വർഷത്തേക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് 8.1 ശതമാനം പലിശ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
    Published by:user_57
    First published: