• HOME
 • »
 • NEWS
 • »
 • money
 • »
 • EPF സംഭാവന പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടിയാൽ നികുതി; നിർണായക നീക്കത്തിന് കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ

EPF സംഭാവന പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടിയാൽ നികുതി; നിർണായക നീക്കത്തിന് കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ

20ൽ കൂടുതൽ ജീവനക്കാരുള്ള ഏത് സ്ഥാപനത്തിലും പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ട് നിർബന്ധമാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു മുതല്‍ക്കൂട്ടാണ് പ്രൊവിഡണ്ട് ഫണ്ട് അഥവാ (Provident Fund) അഥവാ പിഎഫ്. തങ്ങളുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം പിഎഫ് അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കുന്നത് പല ജീവനക്കാർക്കും പിൽക്കാലത്ത് വലിയൊരു സാമ്പത്തിക സഹായമായി മാറുന്നു. വിരമിക്കലിനു (Retirement) ശേഷം ആളുകൾക്ക് സാമ്പത്തിക സുരക്ഷ നൽകുക എന്നതാണ് പിഎഫിന്റെ ലക്ഷ്യം. ശരിയായി വിനിയോഗിക്കുകയാണെങ്കിൽ, വിരമിക്കലിനു ശേഷമുള്ള ആവശ്യങ്ങൾക്ക് ഈ തുക ഉപയോ​ഗിക്കാൻ കഴിയും. 20ൽ കൂടുതൽ ജീവനക്കാരുള്ള ഏത് സ്ഥാപനത്തിലും പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ട് നിർബന്ധമാണ്.

  പിഎഫ് അക്കൗണ്ട് സംബന്ധിച്ച നിര്‍ണ്ണായക മാറ്റം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ. ഇതനുസരിച്ച് പിഎഫ് അക്കൗണ്ടിൽ പ്രതിവർഷം 2.50 ലക്ഷത്തിൽ കൂടുതൽ സംഭാവന നൽകുന്ന അക്കൗണ്ട് ഉടമകൾ നികുതി അടയ്‌ക്കേണ്ടിവരും. സർക്കാർ ജീവനക്കാർക്ക് 5 ലക്ഷം രൂപയാണ് നികുതി ബാധകമാക്കുന്നതിനുള്ള ഉയർന്ന പരിധിയായിനിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസം മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഉയർന്ന വരുമാനം ഉള്ളവർ സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കൂടുതല്‍ കൈപ്പറ്റുന്നത് തടയുക എന്നതാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
  Also Read-പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ? പാൻ പ്രവർത്തനരഹിതമായാൽ നഷ്ടമാകുന്ന സർക്കാർ സേവനങ്ങൾ

  എങ്ങനെ നടപ്പിലാക്കും?

  ഉയർന്ന വരുമാനമുള്ള വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം. രാജ്യത്തെ നികുതിദായകരിൽ ഒരു വിഭാഗത്തെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. പുതിയ ആദായനികുതി (Income Tax) നിയമങ്ങൾ പ്രകാരം നിലവിലുള്ള പിഎഫ് അക്കൗണ്ടുകൾ നികുതി നൽകേണ്ടതും അല്ലാത്തതും എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിക്കും. ജീവനക്കാരുടെ വിഹിതമാണ് ആദായ നികുതിക്കായി കണക്കാക്കുന്നത്. തൊഴിലുടമ നൽകുന്ന സംഭാവനകൾക്ക് നികുതി ചുമത്തില്ല.

  Also Read-ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനു വേണ്ടി ജിയോ ബിപിയും ടിവിഎസ് മോട്ടോർസും കൈകോർക്കുന്നു

  തൊഴിൽദാതാവിന്റെ വിഹിതമായി ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്ക് നികുതി ബാധകമല്ല. ആ വർഷം അധികമായി എത്തുന്ന തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ പരിഗണിക്കുക. ഇതിന്റെ പലിശയ്ക്കാണ് നികുതി. ഉദാഹരണത്തിന് സ്വകാര്യമേഖലയിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ പ്രതിമാസ പിഎഫ് വിഹിതം 24,000 രൂപയാണെന്ന് സങ്കൽപിക്കുക. സ്വാഭാവികമായും വാർഷിക പിഎഫ് നിക്ഷേപം 2.88 ലക്ഷമാകും. ഇതിൽ 2.5 ലക്ഷത്തിനു മീതെയുള്ള 38,000 രൂപയുടെ പലിശയ്ക്കായിരിക്കും പുതിയ നിയമം അനുസരിച്ച് നികുതി ഈടാക്കുക. ഇതിൽ 2.5 ലക്ഷം രൂപ ആദ്യ അക്കൗണ്ടിലും ബാക്കിയുള്ള 38,000 രൂപ രണ്ടാം അക്കൗണ്ടിലും ആയിരിക്കും കണക്കാക്കുക.

  പ്രതിവർഷം രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്നവർക്ക് പ്രധാന പിഎഫ് അക്കൗണ്ടിന് കീഴിൽ രണ്ട് അക്കൗണ്ടുകൾ വേണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.

  2021 മാർച്ച് 31 വരെയുള്ള പിഎഫ് സംഭാവനകൾ നികുതിരഹിതമായി തുടരുമെന്നന്നും സിബി‍ഡിറ്റി അറിയിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 1 മുതൽ നൽകുന്ന സംഭാവനകൾ മാത്രമേ പുതിയ നിയമത്തിന് കീഴിൽ നികുതി വരൂ.
  Published by:Naseeba TC
  First published: