കടുത്ത ചൂടിൽ നിന്ന് മോചനം നേടാനാണ് ആളുകൾ വേനൽക്കാലത്ത് എസിയും ഫ്രിഡ്ജും വാങ്ങുന്നത്. എന്നാൽ വേനൽക്കാലത്ത് നിങ്ങൾ ഇവ വാങ്ങുകയാണെങ്കിൽ, നിർമ്മാതാവിൽ നിന്നോ ഡീലറിൽ നിന്നോ നിങ്ങൾക്ക് യാതൊരുവിധ കിഴിവുകളും ലഭിക്കില്ല. വേനൽക്കാലത്ത് ഇത്തരം ഉൽപ്പന്നങ്ങളുടെ ആവശ്യം കൂടുതലായതിനാലാണ് ഇളവുകൾ ലഭിക്കാത്തത്. പ്രത്യേകിച്ച് കോവിഡിന്റെ രണ്ടാം തരംഗം കാരണം മിക്ക ആളുകളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനാൽ, ഈ ഉൽപ്പന്നങ്ങൾക്ക് ഡിസ്കൌണ്ട് ലഭിക്കാൻ സാധ്യതകൾ വളരെ കുറവാണ്. എന്നാൽ ചില സ്മാർട്ട് ലോൺ ഓപ്ഷനുകളിലൂടെ ഇവ നിങ്ങൾക്ക് എളുപ്പത്തിൽ വാങ്ങാൻ സാധിക്കും. ഇത്തരത്തിലുള്ള നാല് വായ്പാ ഓപ്ഷനുകൾ ഇതാ..
വ്യക്തിഗത വായ്പ
എസി, ഫ്രിഡ്ജ് തുടങ്ങിയ ഉപഭോക്തൃ വസ്തുക്കളുടെ വാങ്ങലിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ജനപ്രിയ ക്രെഡിറ്റ് ഓപ്ഷനുകളിലൊന്നാണ് വ്യക്തിഗത വായ്പ. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, പ്രതിമാസ വരുമാനം, തൊഴിലുടമയുടെ പ്രൊഫൈൽ, തൊഴിൽ പ്രൊഫൈൽ എന്നിവയെ ആശ്രയിച്ച് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 9% മുതൽ 16% വരെ വ്യത്യാസപ്പെടുന്നു. 1 മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ഒരാൾക്ക് 30 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കും. ചില ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് ഏഴ് വർഷത്തെ കാലാവധി വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read തുടർച്ചയായ പതിനൊന്നാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില
ക്രെഡിറ്റ് കാർഡ് ഇഎംഐ
വ്യാപാരികൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ചില്ലറ വ്യാപാരികൾ മുതലായവവർ ക്രെഡിറ്റ് കാർഡ് വാങ്ങലുകൾക്ക് ഡിസ്‌കൗണ്ടുകളും ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ നൽകുന്നതിന് പല കാർഡ് വിതരണക്കാരും വ്യാപാരികളുമായും നിർമ്മാതാക്കളുമായും കരാറിലേർപ്പെടാറുണ്ട്. ചില ക്രെഡിറ്റ് കാർഡ് വിതരണക്കാർ നോ കോസ്റ്റ് ഇഎംഐകൾ കൂടാതെ അധിക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഈ ഓപ്ഷൻ തിരയുക.
Also Read സ്വർണ വിലയിൽ ഇന്നും വർധനവ്; ഇന്നത്തെ നിരക്കുകൾ
ഉപഭോക്തൃ വസ്തുക്കൾക്കായുള്ള വായ്പ
പല നിർമ്മാതാക്കളും എൻബിഎഫ്‌സികളുമായും ബാങ്കുകളുമായും സഖ്യത്തിലേർപ്പെടാറുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് ഉപഭോക്തൃ വസ്തുക്കൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കാറുണ്ട്. ഇവിടെ വാങ്ങുന്നയാൾ ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില ആറ്, ഒമ്പത്, 12 എന്നിങ്ങനെ തുല്യ ഗഡുക്കളായി നൽകണം. പലിശ നൽകേണ്ടതില്ല. ചില സമയങ്ങളിൽ, ഫിനാൻസ് കമ്പനികൾ ക്യാഷ് ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്. ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് ഈ സ്കീം തിരഞ്ഞെടുക്കാം.
ക്രെഡിറ്റ് കാർഡിൽ നിന്ന് വായ്പ
സ്ഥിരമായ ബിൽ തിരിച്ചടവ് ഹിസ്റ്ററിയുള്ള കാർഡ് ഉടമകൾക്ക് ക്രെഡിറ്റ് കാർഡ് വിതരണക്കാർ വായ്പ നൽകാറുണ്ട്. ഇത്തരം വായ്പകൾക്ക് പ്രോസസ്സിംഗ് സമയം കുറവാണ്. കൂടാതെ വായ്പകൾ തൽക്ഷണം അല്ലെങ്കിൽ അപേക്ഷ നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിതരണം ചെയ്യും. കാലാവധി ആറുമാസം മുതൽ അഞ്ച് വർഷം വരെയാകാം. പലിശ നിരക്ക് 15% മുതൽ ആരംഭിക്കും. വായ്പയുടെ പലിശ ഉയർന്നതായതിനാൽ ഇത് ഉപഭോക്താക്കളുടെ അവസാന ഓപ്ഷനായിരിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank Loan, Credit card bills