Money Making Ideas | 2022ൽ നിക്ഷേപം തുടങ്ങാൻ ആലോചിക്കുന്നുണ്ടോ? പണം സമ്പാദിക്കാൻ അനുയോജ്യമായ മൂന്ന് നിക്ഷേപമാർഗങ്ങൾ ഇതാ
Money Making Ideas | 2022ൽ നിക്ഷേപം തുടങ്ങാൻ ആലോചിക്കുന്നുണ്ടോ? പണം സമ്പാദിക്കാൻ അനുയോജ്യമായ മൂന്ന് നിക്ഷേപമാർഗങ്ങൾ ഇതാ
2021ല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ (Indian Investors) 72 ലക്ഷം കോടി രൂപ സമ്പാദിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ നിക്ഷേപകര്‍ക്ക് പണം സമ്പാദിക്കാനുള്ള മൂന്ന് ആശയങ്ങള്‍ ഇതാ:
റീട്ടെയില്‍ ഇക്വിറ്റി നിക്ഷേപകരുടെ (Retail Equity Investors) എണ്ണത്തില്‍ റെക്കോര്‍ഡ് കുതിച്ചുചാട്ടം ഉണ്ടാവുകയും വിപണികളുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മ്യൂച്വല്‍ ഫണ്ട് റിട്ടേണുകൾ (Mutual Fund Returns) വർദ്ധിക്കുകയും ചെയ്ത രണ്ടു വർഷങ്ങളാണ് കടന്നുപോയത്. 2021ല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ (Indian Investors) 72 ലക്ഷം കോടി രൂപ സമ്പാദിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022ല്‍ നിക്ഷേപകര്‍ക്ക് പണം സമ്പാദിക്കാനുള്ള മൂന്ന് ആശയങ്ങള്‍ ഇതാ:
ഓഹരികള്‍ (Stocks): സാധാരണ നിലയിൽ 3-5 വർഷത്തിനുള്ളിൽ സാധ്യമായ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ഉയർന്ന നിലവാരമുള്ള ബ്ലൂ-ചിപ്പ്, മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് സ്റ്റോക്കുകള്‍ എന്നിവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മികച്ച രീതിയിൽ കരകയറിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ നടപ്പാക്കിയ നിരവധി പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ ഉയർന്ന നിലവാരമുള്ള കമ്പനികളുടെ സ്റ്റോക്ക് വിലകളിൽ ഗുണപരമായ സ്വാധീനം സൃഷ്ടിക്കും.
ദേശീയ പെന്ഷന് പദ്ധതി (National Pension Scheme): വിരമിക്കലിന് ശേഷം വ്യക്തികള്‍ക്ക് സ്ഥിരവരുമാനം നല്കാന് ലക്ഷ്യമിടുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഇന്ത്യയിലെ പെന്ഷന് ഫണ്ടുകളെ നിയന്ത്രിക്കുന്ന പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA - Pension Fund Regulatory and Development Authority) മേൽനോട്ടം വഹിക്കുന്ന ദേശീയ പെന്ഷന് സ്കീം ഒരു ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണ്. ദേശീയ പെന്ഷന് സ്കീമീല്‍ നിക്ഷേപിക്കുന്നതിലൂടെ, ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ പെന്‍ഷനും വിരമിക്കുമ്പോള്‍ ഒരു ലംപ്സം തുകയും ലഭിക്കും. വരിക്കാരന് തന്റെ മെച്യൂരിറ്റി കോര്‍പ്പസിന്റെ പരമാവധി 60% ദേശീയ പെന്ഷന് സ്കീമില്‍ നിന്ന് നികുതി രഹിതമായി ഒറ്റത്തവണയായി പിന്‍വലിക്കാം. ബാക്കി തുക ഉപയോഗിച്ച് ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു ആന്വിറ്റി (ഒരു നിശ്ചിത വാര്‍ഷിക പലിശ കിട്ടുന്നതിന് വേണ്ടി നിക്ഷേപിക്കുന്ന തുക) വാങ്ങണം. ഇത് പ്രകാരം നിങ്ങള്‍ പ്രീമിയം റിട്ടേൺ ഓപ്ഷന് തിരഞ്ഞെടുക്കുകയാണെങ്കില്‍ ശരാശരി 5-6% നിരക്കില്‍ വാര്‍ഷിക വരുമാനം ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്കുളള നിക്ഷേപ പദ്ധതി (Senior Citizen Savings Scheme): ഒരാള്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ ഈ പദ്ധതിയുടെ ഭാഗമായി 1,000 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം. ഈ സ്കീമിലെ പലിശ ഓരോ പാദത്തിലും ലഭിക്കുന്നതാണ്. ഈ പദ്ധതി പ്രകാരമുള്ള അക്കൗണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ മെച്യൂര്‍ ആകും. അതിനുശേഷം മൂന്ന് വര്‍ഷത്തേക്ക് അത് നീട്ടാനും കഴിയും. ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശനിരക്കില്‍ വലിയ കുറവുണ്ടായിട്ടും, നിലവില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.4% നിരക്കാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് ലഭ്യമായ മറ്റേതൊരു ഫിക്സഡ്-റിട്ടേണ്‍ സ്കീമിനേക്കാളും വളരെ കൂടുതലായിരിക്കും ഈ പദ്ധതിയിലൂടെയുള്ള വരുമാനം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.