• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റൈസിങ് ഇന്ത്യ രാജ്യത്തെ വെളിച്ചത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി

Gowthamy GG
Updated: April 2, 2018, 9:32 PM IST
റൈസിങ് ഇന്ത്യ രാജ്യത്തെ വെളിച്ചത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി
Gowthamy GG
Updated: April 2, 2018, 9:32 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസന ലക്ഷ്യത്തിന് പുതിയ ദിശാബോധം സൃഷ്ടിക്കാൻ ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റിന് ഡൽഹി താജ് പാലസിൽ തുടക്കമായി. റൈസിംഗ് ഇന്ത്യ ഇരുട്ടിൽനിന്ന് ഇന്ത്യയെ വെളിച്ചത്തിലേക്ക് നയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈദ്യുതിക്ഷാമത്തില്‍നിന്ന് 2022ഓടെ വൈദ്യുതിമിച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജമന്ത്രാലയവും ഖനിമന്ത്രാലയവുമൊക്കെ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ക്ക് അറിയാത്ത കാലമുണ്ടായിരുന്നു. ഇന്ന് ഈ മന്ത്രാലയങ്ങളെല്ലാം ഒരുമിച്ച് ഒറ്റ യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്. 1947 മുതല്‍ വൈദ്യുതി ഇല്ലാതിരുന്ന 18000 ഗ്രാമങ്ങളില്‍ പതിനാറായിരത്തിലധികം ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യപരിരക്ഷയ്ക്കായി സമഗ്രമുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ പദ്ധതികൊണ്ട് 10 കോടി കുടുംബങ്ങൾക്ക് പ്രയോജനമുണ്ടാകും. 2025ഓടെ ഇന്ത്യയെ ക്ഷയരോഗ വിമുക്തരാജ്യമാക്കുമെന്നും മോദി പറഞ്ഞു.

2025ഓടു കൂടി ലോകത്തെ ഏറ്റവും മികച്ച റെയിൽവേ സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

സമ്മിറ്റിന്‍റെ ആദ്യ സെഷനിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും പീയുഷ് ഗോയലും പങ്കെടുത്തു. ന്യൂസ്18 ബ്രാൻഡിന്റെ ഭാഗമായ അഞ്ചു ഭാഷാ ചാനലുകളുടെ പുതിയ ലോഗോ നിതിൻ ഗഡ്കരിയും പീയുഷ് ഗോയലും ചേർന്നു സ്വിച്ച് ഓൺ ചെയ്തു.
First published: March 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍