നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Post Office Time Deposit |: ബാങ്കിലേക്കാൾ ഉയർന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

    Post Office Time Deposit |: ബാങ്കിലേക്കാൾ ഉയർന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

    പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യാറുണ്ട്.

    • Share this:
      ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. സുരക്ഷിതത്വവും ഉയര്‍ന്ന പലിശനിരക്കുമാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ നിരവധി ആളുകള്‍ മ്യൂച്വല്‍ ഫണ്ട്, എസ്‌ഐപി (SIP), ഇക്വിറ്റി മാര്‍ക്കറ്റുകള്‍ എന്നിവയിലേക്കും തിരിയുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഇപ്പോഴും വലിയൊരു വിഭാഗം ആളുകളുടെ വിശ്വസ്ത നിക്ഷേപ മാര്‍ഗമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍.

      പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യാറുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍, 6 മാസത്തെ നിക്ഷേപത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ്.

      ടിഡി അക്കൗണ്ട് കാലാവധിയും പലിശ നിരക്കും

      1 വര്‍ഷം - 5.50%
      2 വര്‍ഷം - 5.50%
      3 വര്‍ഷം - 5.50%
      5 വര്‍ഷം - 6.70%

      ഈ നിക്ഷേപത്തിന്റെ പലിശ വര്‍ഷം തോറുമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. എന്നാല്‍ പലിശ ത്രൈമാസ കാലയളവില്‍ കണക്കാക്കും. വേണമെങ്കില്‍ പലിശ തുക നിങ്ങളുടെ ടിഡി അക്കൗണ്ടില്‍ തന്നെ ക്രെഡിറ്റ് ചെയ്യും. 5 വര്‍ഷത്തെ ടിഡിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ടിഡി അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാവുന്നതുമാണ്.

      പിന്‍വലിക്കല്‍ നിയമം

      നിക്ഷേപ തീയതി മുതല്‍ ആറ് മാസത്തിന് ശേഷം ആവശ്യമെങ്കില്‍ നിക്ഷേപ തുക പിന്‍വലിക്കാം. ആറ് മാസത്തിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ സാധിക്കില്ല. ടിഡി അക്കൗണ്ട് 6 മാസത്തിന് ശേഷം ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും 1 വര്‍ഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് ബാധകമാകും. രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ടിഡി അക്കൌണ്ട് ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ പൂര്‍ത്തിയായ വര്‍ഷങ്ങളിലെ പലിശ നിരക്കിനേക്കാള്‍ 2% കുറവ് പലിശയായിരിക്കും ലഭിക്കുക.

      എസ്ബിഐ എഫ്ഡി പലിശ നിരക്ക്

      3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള എസ്ബിഐയുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് 5.30% ആണ്. അതേസമയം 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെയുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്ക് 5.40% ആണ്.
      Published by:Jayashankar AV
      First published:
      )}