ഇന്ത്യയിലെ ഇടത്തരക്കാർക്കും (Middle Class) മുതിര്‍ന്ന പൗരന്മാർക്കുമിടയിൽ സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit) വളരെ ജനപ്രിയമാണ്. വളരെക്കാലമായി സ്ഥിരനിക്ഷേപങ്ങള്‍ ഇന്ത്യയിലെ ഇടത്തരക്കാർക്ക് ലഭ്യമായ മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് (Investment).
ഇന്ത്യയിലെ ശരാശരി ഇടത്തരക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥിരവും ഉയർന്നതുമായ പലിശ നിരക്കുള്ള സ്കീമുകളില്‍ നിക്ഷേപിക്കുക വളരെ പ്രധാനമാണ്. എഫ്ഡികള്‍ക്ക് നഷ്ടത്തിനുള്ള സാധ്യത തുലോം കുറവായതിനാൽ മറ്റ് ഓപ്ഷനുകളേക്കാള്‍ മുന്‍ഗണന അതിന് ലഭിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പണം നിക്ഷേപിക്കാൻ കഴിയുന്ന പദ്ധതികൾ ലഭ്യമാണ്.
ബാങ്കുകളെ കൂടാതെ പോസ്റ്റ് ഓഫീസുകളും എഫ്ഡി സ്കീമുകള്‍ (Post Office FD Schemes) വാഗ്ദാനം ചെയ്യുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മുന്‍നിര വായ്പാ ദാതാക്കളേക്കാള്‍ മികച്ച പലിശ നിരക്ക് (Interest Rate) അവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വിപണി സാഹചര്യവും സര്‍ക്കാര്‍ നയങ്ങളും അനുസരിച്ച് നിരക്കുകള്‍ മൂന്ന് മാസത്തിലൊരിക്കൽ പരിഷ്കരിക്കുകയും ചെയ്യാറുണ്ട്.
സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനം നല്കുന്നവയാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകള്‍. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്കുമ്പോഴും അവയുടെ പലിശ നിരക്കും നികുതിയിലെ ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകളേക്കാള്‍ ഉയര്‍ന്നതല്ല. ഇടത്തരം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമായ നിരവധി സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നാഷണല്‍ സേവിംഗ്സ് ടൈം ഡെപോസിറ്റ് അക്കൗണ്ട് (ടിഡി) അതിലൊന്നാണ്. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതികൾ സര്‍ക്കാരില്‍ നിന്നുള്ള ഗ്യാരന്റി കൂടാതെ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കും വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ സവിശേഷതകള്ഒരു പോസ്റ്റ് ഓഫീസ് എഫ്ഡി അക്കൗണ്ട് കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചുകൊണ്ട് തുറക്കാവുന്നതാണ്. പിന്നീട് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല. ഇത്തരം കേസുകളില്‍ പലിശ വര്‍ഷം തോറും അടയ്ക്കേണ്ടി വരുമെന്ന് പോസ്റ്റ് ഓഫീസ് അതിന്റെ വെബ്സൈറ്റില്‍ പറയുന്നു.
പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്ക്സാധാരണയായി പോസ്റ്റ് ഓഫീസ് എഫ്ഡി നിരക്കുകള്‍ എല്ലാ പാദത്തിലും പരിഷ്കരിക്കപ്പെടേണ്ടതാണെങ്കിലും 2020 ഏപ്രില്‍ മുതല്‍ അവ മാറ്റമില്ലാതെ തുടരുകയാണ്.
1 വര്‍ഷത്തേക്കുള്ള ഇന്ത്യാ പോസ്റ്റ് എഫ്ഡി നിരക്ക് - 5.5%
2 വര്‍ഷത്തേക്കുള്ള ഇന്ത്യാ പോസ്റ്റ് എഫ്ഡി നിരക്ക് - 5.5%
3 വര്‍ഷത്തേക്കുള്ള ഇന്ത്യാ പോസ്റ്റ് എഫ്ഡി നിരക്ക് - 5.5%
5 വര്‍ഷത്തേക്കുള്ള ഇന്ത്യാ പോസ്റ്റ് എഫ്ഡി നിരക്ക് - 6.7%
Also Read- YouTube ആൻഡ്രോയ്ഡ് ആപ്പിൽ ഇനി 'ട്രാൻസ്ക്രിപ്ഷൻ' ഫീച്ചറും; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ കാലാവധിഅക്കൗണ്ട് ആരംഭിച്ചതിന് ശേഷം ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധികൾ കഴിഞ്ഞതിന് ശേഷം ഡെപോസിറ്റ് തുക തിരികെ ലഭിക്കും. അഞ്ച് വര്‍ഷത്തെ ടിഡിയ്ക്ക് കീഴിലുള്ള നിക്ഷേപം 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരമുള്ള ആനുകൂല്യത്തിന് യോഗ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.