പോസ്റ്റ് ഓഫീസില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിച്ചു. ഈ മാറ്റത്തിലൂടെ ഇന്ത്യാ പോസ്റ്റിന് ഇനി വാണിജ്യ ബാങ്കുകളോടും അവരുടെ സേവിംഗ് സ്കീമുകളോടും മത്സരിക്കാം.
ഇന്ത്യാ പോസ്റ്റ് അവതരിപ്പിച്ചിരിക്കുന്ന പുതിയ മാറ്റത്തിലൂടെ, അക്കൗണ്ട് ഉടമകള്‍ക്ക് ഗ്രാമീണ്‍ ഡാക്ക് സേവയുടെ ശാഖകള്‍ വഴി പ്രതിദിനം 20,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും. നേരത്തെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം പിന്‍വലിയ്ക്കാന്‍ സാധിച്ചിരുന്നത് 5,000 രൂപ വരെ മാത്രമായിരുന്നു.
എന്നാല്‍ ഒറ്റ ദിവസത്തില്‍ 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാട് നടത്താന്‍ സാധിക്കില്ല.
PPF, KVP, NSC മുതലായവയ്ക്കുള്ള പുതിയ നിര്ദ്ദേശങ്ങള്ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), മുതിര്‍ന്ന പൗരന്മാര്ക്കുള്ള സേവിങ്ങ്സ് സ്കീം (എസ്സിഎസ്എസ്), പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്), കിസാന്‍ വികാസ പത്ര (കെവിപി), നാഷണല്‍ സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം (എന്എസ്സി) തുടങ്ങിയ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ചെക്ക് വഴി മാത്രമേ സാധിക്കുകയുള്ളൂ.
പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് സ്കീം: മിനിമം ബാലന്സ്പോസ്റ്റ് ഓഫീസ് സേവിങ്ങ് സ്കീമിനെക്കുറിച്ച് അറിയേണ്ട മറ്റൊരു കാര്യം അവയുടെ പലിശാ നിരക്കാണ്. 4 ശതമാനം പലിശയാണ് നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. പോസ്റ്റ് ഓഫീസ് സേവിങ് സ്കീം അക്കൗണ്ടില്‍ മിനിമം 500 രൂപ എങ്കിലും ബാലന്‍സ് നിലനിര്‍ത്തണം. അഥവാ മിനിമം ബാലന്‍സായ 500 രൂപ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസ് ഇനത്തില്‍ ഈടാക്കും.
പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം പദ്ധതികള്‍5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്.
പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം
15 വര്‍ഷത്തേക്കുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്.
സുകന്യ സമൃദ്ധി അക്കൗണ്ട്
നാഷണല്‍ സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ്
കിസാന്‍ വികാസ് പത്ര
പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് പദ്ധതികളുടെ പലിശ നിരക്ക്പദ്ധതിപ്രകാരമുള്ള പലിശാ നിരക്ക് (ശതമാനം/പ്രതി വര്‍ഷം)
പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട്: 4%
1 വര്‍ഷത്തെ ടിഡി അക്കൗണ്ട്: 5.5%
2 വര്‍ഷത്തെ ടിഡി അക്കൗണ്ട്: 5.5%
5 വര്‍ഷത്തെ ടിഡി അക്കൗണ്ട്: 5.8%
സീനിയര്‍ സിറ്റിസണ്‍ സേവിങ്ങ്സ് അക്കൗണ്ട്: 7.4%
പിപിഎഫ്: 7.1%
കിസാന്‍ വികാസ് പത്ര: 6.9%
സുകന്യ സമൃദ്ധി അക്കൗണ്ട്: 7.6%
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.