നിങ്ങള്‍ സുരക്ഷിതവും കൃത്യമായ ആദായം നല്‍കുന്നതുമായ ഒരു സേവിങ്ങ്‌സ് പദ്ധതി തേടുകയാണോ? എങ്കില്‍ പോസ്റ്റ് ഓഫീസിലെ സമ്പാദ്യ പദ്ധതിയാണ് എന്തു കൊണ്ടും യോജിച്ചത്. നിങ്ങളുടെ പണം പോസ്റ്റ് ഓഫീസ് സംവിധാനങ്ങളില്‍ സുരക്ഷിതമായിരിക്കും. ഒപ്പം നിങ്ങള്‍ക്ക് മികച്ച പലിശയും ലഭിക്കും. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അവര്‍ നിങ്ങള്‍ക്കായി സമ്പാദ്യ പദ്ധതികള്‍ അവതരിപ്പിക്കുന്നതെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഏത് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നോക്കിയാലും, പോസ്റ്റ് ഓഫീസാണ് ഇപ്പോള്‍ സുരക്ഷിതവും കൃത്യതയുമുള്ള നിക്ഷേപത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി നില കൊള്ളുന്നത്. 100 രൂപ മുതൽ നിക്ഷേപിക്കാനുള്ള സൗകര്യം വിവിധ പദ്ധതികളിലൂടെ പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്കായി ഒരുക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളെ ലക്ഷപ്രഭുവാക്കാന്‍ ഈ സമ്പാദ്യ പദ്ധതികള്‍ സഹായകമാകും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഇന്ത്യാ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്ന സമയ ബന്ധിത പദ്ധതിയാണ് ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ്. ഈ പദ്ധതിയിലൂടെ, കുറച്ച് വർഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് വലിയ തുക സ്വന്തമാക്കാൻ സാധിക്കും. നിങ്ങളുടെ പണം പോസ്റ്റ് ഓഫീസിൽ പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നതിൽ സംശയം വേണ്ട. അതിനാൽ, ഈ പണ സമ്പാദന പദ്ധതി ഉപയോഗപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ പണം അപകടസാധ്യതയില്ലാതെ നിക്ഷേപിക്കാനും നിങ്ങളുടെയും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും നിങ്ങൾക്ക് സാധിക്കും.
നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിന്റെ ഗുണ ഫലങ്ങൾനാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിന്റെ മെച്യൂരിറ്റി കാലയളവ് 5 വർഷമായാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ചില വ്യവസ്ഥകളോടെ 1 വർഷത്തിനു ശേഷം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യവും നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിന്റെയും (3 മാസം) തുടക്കത്തിൽ സർക്കാരാണ് ഈ പദ്ധതികൾ സംബന്ധിച്ച പലിശ നിരക്കുകൾ നിശ്ചയിക്കുന്നത്.
നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് എത്രയാണ്?നിലവിൽ പദ്ധതിയിൽ പങ്കാളികൾ ആകുന്നവർക്കായി പ്രതിവർഷം 6.8 ശതമാനമാണ് പലിശയായി ലഭിക്കുക. അതുകൂടാതെ ഈ പദ്ധതിയിൽ ചേർന്നാൽ നിങ്ങൾക്ക് ആദായ നികുതിയിലും ഇളവ് ലഭിക്കും. ഈ സ്കീമിന് കീഴിൽ, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നിങ്ങൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപയുടെ നികുതി ഇളവാണ് ലഭിക്കുക.
നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിന് കീഴിൽ നിങ്ങൾ എത്ര രൂപയാണ് നിക്ഷേപിക്കേണ്ടത്?പ്രതിമാസം 100 രൂപ മുതൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. നിങ്ങൾ 6.8 പലിശ നിരക്കിൽ 5 വർഷത്തിനുള്ളിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിക്ഷേപ കാലയളവിന് ശേഷം 20.85 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. അതായത്, പലിശയിനത്തിൽ നിങ്ങൾക്ക് ഏകദേശം 6 ലക്ഷം രൂപ ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.