ഈയടുത്ത കാലത്തു വരെ ബാങ്ക് എഫ്ഡികളേക്കാൾ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപങ്ങളായിരുന്നു പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ. എന്നാൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ തുടർച്ചയായി മൂന്ന് തവണ സർക്കാർ വർദ്ധനവ് വരുത്തിയതോടെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും വർധിച്ചു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ കീഴിലുള്ള രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പലിശ 6.9 ശതമാനമാണ്, സമാന കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്നതിന് തുല്യമായ പലിശയാണിത്.
2022 മെയ് മുതൽ ആർബിഐ തുടർച്ചയായി റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ (എച്ച് 2) റീട്ടെയിൽ നിക്ഷേപ നിരക്കുകളിലേക്കുള്ള ട്രാൻസ്മിഷൻ വേഗത്തിലായതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ ബാങ്കുകളുടെ പുതിയ നിക്ഷേപങ്ങളുടെ (ചില്ലറയും മൊത്തമായും ഉൾപ്പെടെ) വെയ്റ്റഡ് ആവറേജ് ഡൊമസ്റ്റിക് ടേം ഡെപ്പോസിറ്റ് നിരക്ക് (WADTDR) 222 ബേസിസ് പോയിന്റായി (bps) വർദ്ധിപ്പിച്ചിരുന്നു.
സ്‌മോൾ സ്‌വേങിംസ് ഇൻസ്ട്രമെന്റ്‌സിന്റെ (എസ്എസ്ഐ) കാര്യത്തിൽ, 2022-23 ഒക്ടോബർ-ഡിസംബർ പാദത്തിൽ സർക്കാർ പലിശ നിരക്ക് 10-30 ബിപിഎസും, 2022-23 ജനുവരി-മാർച്ച് പാദത്തിൽ 20-110 ബിപിഎസും, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 10-70 ബിപിഎസും വർദ്ധിപ്പിച്ചു. എസ്എസ്ഐകളുടെ പലിശനിരക്കിൽ തുടർച്ചയായി മൂന്ന് വർദ്ധനവുകൾ ഉണ്ടായതോടെ, ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് കീഴിലുള്ള 2 വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പലിശ ഇപ്പോൾ 6.9 ശതമാനമാണ്.
2022 സെപ്റ്റംബറിലും 2022 മാർച്ചിലും 5.5 ശതമാനമായിരുന്നു രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിൽ നിന്നുള്ള വരുമാനം. മൂന്ന് വർഷത്തെ പിഒടിഡിയുടെ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്.
രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് എസ്ബിഐയുടെ പലിശ നിരക്ക് 7 ശതമാനമാണ്. റിപ്പോ നിരക്കിലെ വർധനയ്ക്കൊപ്പം 2022 മെയ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ബാങ്കുകൾ അവരുടെ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകൾ (EBLRs) 250 ബിപിഎസ് ആയി ഉയർത്തി. വായ്പാ നിർണ്ണയത്തിനുള്ള ഇന്റേണൽ ബെഞ്ച്മാർക്കായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (MCLR) ഇതേ കാലയളവിൽ 140 ബിപിഎസ് വർദ്ധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.