• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office Scheme | പ്രതിമാസം വെറും 1,411 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാകുമ്പോൾ 35 ലക്ഷം രൂപ നേടാം

Post Office Scheme | പ്രതിമാസം വെറും 1,411 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാകുമ്പോൾ 35 ലക്ഷം രൂപ നേടാം

ഗ്രാമ സുരക്ഷാ പദ്ധതിയുടെ പ്രീമിയം പ്രതിമാസമോ ത്രൈമാസമോ അര്‍ദ്ധ വാര്‍ഷികമോ ആയി അടയ്ക്കാം. പോളിസി കാലയളവില്‍ വീഴ്ച സംഭവിച്ചാല്‍ ബാക്കിയുള്ള പ്രീമിയം തുകകള്‍ അടച്ച് ഉപഭോക്താവിന് പോളിസി പുനരാരംഭിക്കാം.

  • Share this:
പോസ്റ്റ് ഓഫീസ് (Post Office) വാഗ്ദാനം ചെയ്യുന്ന സമ്പാദ്യ പദ്ധതികള്‍ (schemes) രാജ്യത്തെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ചിലതാണ്. ഇന്ത്യയിലെ ശരാശരി ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം സ്ഥിരവും മികച്ച പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണിവ.

ഗവണ്മെന്റിന്റെ (government) പിന്തുണയോടെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിലൊന്നാണ് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ കീഴിലുള്ള പോസ്റ്റ് ഓഫീസിന്റെ ഗ്രാമ സുരക്ഷാ പദ്ധതി (Gram Suraksha Scheme).

1995-ലാണ് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്കായി റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചത്. ' ഗ്രാമീണ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വനിതാ തൊഴിലാളികള്‍ക്കും പ്രയോജനം നല്‍കുകയും ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് അവബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം,' ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (India Post website) പറയുന്നു.

ഈ പദ്ധതി പ്രകാരം, പോളിസിയില്‍ പ്രതിമാസം 1,500 രൂപ അടച്ചാല്‍ നിക്ഷേപകന് 35 ലക്ഷം രൂപ വരെ തിരികെ ലഭിക്കും. കൗമാരക്കാര്‍ക്ക് വളരെ പ്രയോജനകരമായ പദ്ധതി ആണിത്. 19 വയസ്സുള്ളവര്‍ക്ക് മുതല്‍ പദ്ധതിയില്‍ ചേരാം. ഏറ്റവും ഉയര്‍ന്ന പ്രായ പരിധി 55 വര്‍ഷമാണെന്ന് പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റില്‍ പറയുന്നു. ഈ പ്രായത്തിനിടയിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഗ്രാമ സുരക്ഷാ പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

ഒരു നിക്ഷേപകന്‍ 19 വയസ്സില്‍ 10 ലക്ഷം രൂപയുടെ ഗ്രാം സുരക്ഷാ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ 55 വര്‍ഷത്തെ പ്രതിമാസ പ്രീമിയം 1,515 രൂപയായിരിക്കും. 58 വര്‍ഷത്തേക്ക് 1,463 രൂപയും 60 വര്‍ഷത്തേക്ക് 1,411 രൂപയും ആയിരിക്കും നിക്ഷേപിക്കേണ്ടത്. 55 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 31.60 ലക്ഷം രൂപയും 58 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 33.40 ലക്ഷ രൂപയും കാലയളവ് കഴിയുമ്പോള്‍ ലഭിക്കും. 60 വര്‍ഷത്തേക്കുള്ള കാലാവധി തീരുമ്പോള്‍ ലഭിക്കുന്നത് 34.60 ലക്ഷം രൂപയായിരിക്കും.

ഈ പ്ലാനിന് കീഴില്‍ ഉറപ്പ് നല്‍കുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണെങ്കിലും, 10 ലക്ഷം രൂപ വരെയുള്ള ഏത് തുകയും ഗ്രാമ സുരക്ഷാ പദ്ധതി പ്രകാരം തിരഞ്ഞെടുക്കാം. ബോണസിനൊപ്പം ഉറപ്പുള്ള തുക 80 വയസ്സ് ആകുമ്പോള്‍ അല്ലെങ്കില്‍ മരണം സംഭവിക്കുമ്പോള്‍ നിക്ഷേപകന്റെ നിയമപരമായ അവകാശിക്കോ നോമിനിക്കോ ഏതെങ്കിലും ഒരാള്‍ക്ക് നല്‍കാവുന്നതാണ്.

Also Read- How to Calculate Interest on Home Loan| ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം? 

ഗ്രാമ സുരക്ഷാ പദ്ധതിയുടെ പ്രീമിയം പ്രതിമാസമോ ത്രൈമാസമോ അര്‍ദ്ധ വാര്‍ഷികമോ ആയി അടയ്ക്കാം. പോളിസി കാലയളവില്‍ വീഴ്ച സംഭവിച്ചാല്‍ ബാക്കിയുള്ള പ്രീമിയം തുകകള്‍ അടച്ച് ഉപഭോക്താവിന് പോളിസി പുനരാരംഭിക്കാം.

Also Read- Types of Interest Rates in Home Loan| വിവിധതരം ഭവന വായ്പാ പലിശ നിരക്കുകളെ കുറിച്ച് അറിയാം

നിക്ഷേപകന് 3 വര്‍ഷത്തിന് ശേഷം പോളിസി വേണ്ടെന്ന് വെക്കാൻ ധിക്കും എന്നാല്‍ ആ സാഹചര്യത്തില്‍, ഗ്രാം സുരക്ഷാ സ്‌കീമിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കില്ല.
Published by:Jayashankar Av
First published: