• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office PPF | പ്രതിവർഷം 7.1% റിട്ടേൺ; സ്ഥിരനിക്ഷേപത്തേക്കാൾ മികച്ച പദ്ധതി; പോസ്റ്റ് ഓഫീസ് പ്രോവിഡന്റ് ഫണ്ട്

Post Office PPF | പ്രതിവർഷം 7.1% റിട്ടേൺ; സ്ഥിരനിക്ഷേപത്തേക്കാൾ മികച്ച പദ്ധതി; പോസ്റ്റ് ഓഫീസ് പ്രോവിഡന്റ് ഫണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (Employees Provident Fund) ഉൾപ്പെടാത്തവർക്ക് ദീർഘകാല നിക്ഷേപത്തിനായി പിപിഎഫ് തിരഞ്ഞെടുക്കാം.

  • Share this:
    സുരക്ഷിതമായ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund). പൊതുവെ സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പിപിഎഫ് (PPF) സാധാരണക്കാർക്ക് അനുയോജ്യമായ മികച്ച നിക്ഷേപ പദ്ധതിയാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (Employees Provident Fund) ഉൾപ്പെടാത്തവർക്ക് ദീർഘകാല നിക്ഷേപത്തിനായി പിപിഎഫ് തിരഞ്ഞെടുക്കാം.

    PPF മെച്യൂരിറ്റി, ക്ലോസിംഗ്/വിത്ത്ഡ്രോവൽ നിയമങ്ങൾ

    അക്കൗണ്ട് തുറന്നു കഴിഞ്ഞ് 15 വർഷത്തെ കാലാവധിക്ക് ശേഷമാണ് പിപിഎഫ് അക്കൗണ്ട് മെച്വർ ആവുക. പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് 15 വർഷത്തിന് ശേഷം വീണ്ടും 5 വർഷം വീതമുള്ള ബ്ലോക്കുകളിൽ അക്കൗണ്ട് കാലാവധി നീട്ടാവുന്നതാണ്. 15 വർഷം പൂർത്തിയാകുന്നതിന് മുൻപ് പിപിഎഫ് അക്കൗണ്ട് അടയ്ക്കുന്നത് ഉദ്ദേശിച്ച ഗുണം ചെയ്യില്ല. എങ്കിലും ചികിത്സ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി 5 വർഷത്തിന് ശേഷം നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. ഏഴാം വർഷം മുതൽ വർഷത്തിൽ ഒരു തവണ പിൻവലിക്കൽ അനുവദിക്കുന്നു.

    പലിശ നിരക്കുകൾ, മിനിമം നിക്ഷേപം, നികുതി

    പിപിഎഫ് അക്കൗണ്ടിന് ആർബിഐ അനുശാസിക്കുന്ന പ്രകാരം പ്രതിവർഷം 7.1 ശതമാനം പലിശ ലഭിക്കും. ഓരോ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലും അക്കൗണ്ട് ഉടമകൾക്ക് മൊത്തം പലിശ തുക ലഭിക്കും. 500 രൂപ മിനിമം ബാലൻസോ പരമാവധി 1,50,000 രൂപയോ നിലനിർത്തിക്കൊണ്ട് പിപിഎഫ് അക്കൗണ്ടിൽ ഒരു വർഷത്തിൽ ഏത് സമയത്തും പണം നിക്ഷേപിക്കാൻ സാധിക്കും. 500 രൂപ മിനിമം നിക്ഷേപം നടത്താൻ കഴിഞ്ഞില്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് നിർത്തലാക്കും. പണമായോ ചെക്കായോ ഓൺലൈനായോ നിങ്ങളുടെ സൗകര്യമനുസരിച്ച് മൊത്തമായോ ഗഡുക്കളായിയോ നിക്ഷേപങ്ങൾ നടത്താം.

    പോസ്റ്റ് ഓഫീസ് പിപിഎഫ്: ഓൺലൈൻ ഇടപാട്

    പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ കഴിയും. ഐപിപിബി ഉപയോഗിച്ച് ഒരാൾക്ക് അവരുടെ ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാനും പണം ട്രാൻസ്ഫർ ചെയ്യാനും മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയും. അതിന് ആദ്യം പോസ്റ്റ് ഓഫിസിൽ പോയി നിങ്ങൾ ഓൺലൈൻ അക്കൗണ്ട് തുറക്കണം.

    ഐപിപിബി വഴി നിങ്ങളുടെ പോസ്റ്റ് ഓഫീസ് പിപിഎഫിൽ പണം കൈമാറുന്നത് എങ്ങനെയെന്ന് നോക്കാം.

    • ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുക.

    • ഡിഒപി സർവീസ് ഓപ്ഷൻ തിരഞ്ഞെടുക്കുക

    • അവിടെ നിന്ന് നിങ്ങൾക്ക് റെക്കറിംഗ് ഡെപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് എന്നിങ്ങനെയുള്ള സേവനങ്ങൾ തെരഞ്ഞെടുക്കാം.

    • PPF അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രോവിഡന്റ് ഫണ്ടിൽ ക്ലിക്ക് ചെയ്യുക

    • നിങ്ങളുടെ PPF അക്കൗണ്ട് നമ്പറും ഡിഒപി കസ്റ്റമർ ഐഡിയും നൽകുക.

    • നിക്ഷേപിക്കേണ്ട തുക നൽകുക. ശേഷം 'പേ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. തുടർന്ന് ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ വിജയകരമായ പേയ്മെന്റ് ട്രാൻസ്ഫറിന്റെ മെസ്സേജ് നിങ്ങൾക്ക് ലഭിക്കും.

    • വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് വഴി പതിവ് പേയ്മെന്റുകളും നടത്താം.

    Published by:Rajesh V
    First published: