പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ് സ്കീമിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍.നിങ്ങള്‍ സുരക്ഷിതമായ രീതിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കായി മികച്ച ഒരു അവസരം ഇതാ. സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലോ സേവിംഗ്സ് അക്കൗണ്ടുകളിലോ അല്ലാതെ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം അഥവാ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീമില്‍ പണം നിക്ഷേപിക്കാം. ഈ സ്കീമില്‍, നിങ്ങളുടെ പണവും നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയും സുരക്ഷിതമായിരിക്കും. മറ്റൊരു പ്രത്യേകത ഈ സ്കീമില്‍ അപകടസാധ്യത അവഗണിക്കാവുന്ന വിധം കുറവാണ് എന്നതാണ്.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: വിശദാംശങ്ങള്‍ പരിശോധിക്കാംസര്ക്കാറിന്റെ ഉറപ്പോടുകൂടിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപത്തിനായിട്ടുള്ള കുറഞ്ഞ തുക 100 രൂപയാണ്. കൂടാതെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധി ഇല്ല. ഈ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. അഞ്ച് വര്‍ഷത്തെ നിശ്ചിത കാലയളവില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: പലിശ നിരക്ക്പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് 5.8 ശതമാനത്തിന്റെ ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിരക്ക് സര്‍ക്കാര്‍ പുറത്തിറക്കുകയും 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. ഈ പദ്ധതിയില്‍ കൂട്ടുപലിശ ഓരോ പാദത്തിലും കണക്കാക്കുന്നു, ഇത് നിക്ഷേപകര്‍ക്ക് നിരന്തരം വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങള്‍ ഇപ്പോള്‍ 5.8 ശതമാനം പലിശ നിരക്കില്‍ ഓരോ മാസവും 10,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 10 വര്‍ഷത്തിനുള്ളില്‍ ആ തുക ഏകദേശം 16 ലക്ഷം രൂപയായി നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: നിങ്ങള്‍ എല്ലാ മാസവും നിക്ഷേപം നടത്തണംഈ പദ്ധതിയില്‍ എല്ലാ മാസവും പതിവായി പണം നിക്ഷേപിക്കേണ്ടതുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ ഏതെങ്കിലും മാസം പണമടയ്ക്കാതിരിക്കുകയോ പേയ്മെന്റ് നഷ്ടപ്പെടുത്തുകയോ ചെയ്താല്‍ പിന്നീട് എല്ലാ മാസവും ഒരു ശതമാനം പിഴ അടയ്ക്കേണ്ടതായി വരും. തുടര്‍ച്ചയായി നാല് മാസം പണം നിക്ഷേപിക്കാതിരുന്നാല്‍ അക്കൗണ്ട് സ്വയമേവ അവസാനിക്കും. എന്നാല്‍, കുടിശ്ശിക വരുത്തിയ തീയതി മുതല്‍ 2 മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഈ അക്കൗണ്ട് വീണ്ടെടുക്കാനാകും. ആ സമയപരിധിയും കഴിഞ്ഞാല്‍ അക്കൗണ്ട് എന്നെന്നേക്കുമായി അവസാനിക്കും.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: പിന്‍വലിക്കല്‍ പരിധിഅക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിനുശേഷം അപേക്ഷകര്‍ക്ക് അവരുടെ ഡെപ്പോസിറ്റ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീം അനുവദിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.